Skip to main content

Posts

Showing posts from 2010
അകം പൊള്ളിക്കുന്ന അനുഭവങ്ങള്‍ / റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട് / പൂനൂര്‍ കെ കരുണാകരന്‍ പുസ്തക നിരൂപണം എഴുത്തുകാരുടെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ അവ പലവിധത്തിലാണ് നമ്മളെ സ്വാധീനിക്കുക. ചിലത് നമ്മില്‍ നടുക്കവും വേദനയും ഉണ്ടാക്കും. മറ്റുചിലത് ജീവിതത്തിന്റെ അര്‍ഥമില്ലായ്മയെ കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തും. എന്നാല്‍ നമ്മുടെ ഉള്ളിലെ സ്വാര്‍ഥതയേയും കുടിലതയെയും പുറത്ത് കൊണ്ടുവന്ന് നമ്മെതന്നെ വിചാരണ ചെയ്യുന്ന അനുഭവങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലുള്ള അനുഭവങ്ങളുടെ സമാഹാരമാണ് പൂനൂര്‍ കെ കരുണാകരന്റെ 'റായ്ബറേലിയില്‍ നിന്ന് ഒരു സന്ദേശമുണ്ട്' എന്ന പുസ്തകം. കുതിരവട്ടം മനോരോഗാശുപത്രിയിലെ ഭരണവിഭാഗത്തില്‍ ജോലിചെയ്യുമ്പോഴുണ്ടായ ലേഖകന്റെ അനുഭവങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ പുസ്തകത്തില്‍. 'ഒരു മനോരോഗാശുപത്രിയിലെ അകകാഴ്ചകള്‍' എന്ന ആദ്യഭാഗത്തില്‍ നമ്മുടെ കാഴ്ചയേയും ബോധത്തേയും ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ലേഖകന്‍. 'റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട്' എന്ന ആദ്യ ലേഖനത്തില്‍ മനോരോഗം ഭേദമായ രാംരത്തി എന്ന വൃദ്ധ ഗ്രാമത്തലവ
സംഗീതം കൊണ്ട് ഞാന്‍ ദൈവത്തെ തൊടുന്നു ഹരിപ്രസാദ് ചൗരസ്യ/ എസ് ശിവറാം മൊഴിമാറ്റം: നദീം നൗഷാദ് ബാംസുരിയില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ ഒരാള്‍ മാത്രമേ ഇന്ത്യയിലുള്ളൂ- ഹരിപ്രസാദ് ചൗരസ്യ. ശഹനായിയില്‍ ബിസ്മില്ലാഖാനെങ്കില്‍ ബാംസുരിയില്‍ അത് ചൗരസ്യയാണ്. പണ്ഡിറ്റ് രവിശങ്കര്‍, അംജത് അലിഖാന്‍, സാക്കിര്‍ ഹുസൈന്‍, ശിവകുമാര്‍ ശര്‍മ എന്നിവരെപ്പോലെ ഹിന്ദുസ്ഥാനി ഉപകരണസംഗീതത്തിലെ വിസ്മയമാണ് ചൗരസ്യ. ശ്യാം ബെനഗലിന്റെ 'ഹരിപ്രസാദ് ചൗരസ്യ' എന്ന ഡോക്യുമെന്ററിയും ഉമാവാസുദേവിന്റെ 'റൊമാന്‍സിംഗ് ദ ഫ്‌ളൂട്ട്' എന്ന പുസ്തകവും ചൗരസ്യയെന്ന ബാംസുരിയുടെ സൗന്ദര്യത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. ചൗരസ്യക്ക് സംവിധായകന്‍ അരവിന്ദയുമായുണ്ടായിരുന്ന അടുത്തബന്ധം പോക്കുവെയില്‍ എന്ന സിനിമക്ക് സംഗീതമൊരുക്കാന്‍ സാഹചര്യമൊരുക്കി. പോക്കുവെയിലിലെ സരോദ്- ബാംസുരി സംഗമം ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്നെ അപൂര്‍വമാണ്. ഈ വര്‍ഷത്തെ ഷെവലിയാര്‍ പുരസ്‌കാരം നേടിയ ചൗ രസ്യ സംസാരിക്കുന്നു . ഏത് പ്രായത്തിലാണ് സംഗീത പഠനം ആരംഭിച്ചത്? പത്താമത്തെ വയസ്സിലാണ് തുടങ്ങിയത്. എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. അയല്‍ക്കാരനായ പണ്ഡിറ്റ
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര
ജൂലായ് 19 കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ തൊണ്ണൂറ്റി അഞ്ചാം ജന്മദിനമാണ് മലയാളിയടെ ഹൃദയത്തില്‍ മധുരമായ , വേദന നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച കോഴിക്കോട് അബ്ദുല്‍ ഖാദറിനെക്കുറിച്ചുള്ള നടന്‍ മാമുക്കോയയുടെ ഓര്‍മ മാനാഞ്ചിറ മൈതാനിയില്‍ കെ ടി മുഹമ്മദിന്റെ നാടകം 'ചുവന്ന ഘടികാരം' കളിക്കുന്നു. അതിനോടനുബന്ധിച്ച് കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ബാബുരാജ്, ശാന്താദേവി എന്നിവരുടെ ഗാനമേള ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനമാണ്. അന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി സമ്മേളനത്തിന്റെ കൂടെ നാടകവും ഗാനമേളയുമൊക്കെ ഉണ്ടാവുക പതിവാണ്. അന്നാണ് ഖാദര്‍ക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. വളരെ ദൂരെ നിന്ന്. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരമായ രൂപം. പിന്നെ അടുത്ത് നിന്ന് കണ്ടു. പരിചയപ്പെട്ടു. നല്ല സൗഹൃദമായി. കോഴിക്കോട്ടെ ഞങ്ങളുടെ പ്രധാന കേന്ദ്രം വാസുപ്രദീപിന്റെ പ്രദീപ് ആര്‍ട്‌സ് ആയിരുന്നു. വര്‍ഷം 1972. എന്റെ കല്യാണം നിശ്ചയിച്ചിട്ടുണ്ട്. കത്ത് അടിക്കാന്‍ കാശില്ല. ഞാന്‍ ആ കാര്യം വാസുവേട്ടനോട് പറഞ്ഞു. അദ്ദേഹം കത്തെഴുതി തന്നു. ആദ്യത്തെ കത്ത് തന്നെ ഖാദര്‍ക്കയ്ക്ക് കൊടുത്തു. ഞാന്‍, വാസുവേട്ടന്‍, കവ
എ ന്‍റെ കലയുടെ തമ്പുരാന്‍ കോഴിക്കോട് അബ്ദുല്‍ ഖാദര്‍ നെ സഹയാത്രികയായ ശാന്താദേവി ഓ ര്‍കുന്നു ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന ആന്‍ഡ്രൂസിന്റെ മകനായിരുന്നു ലെസ്‌ലി ആന്‍ഡ്രൂസ് എന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍. ചെറുപ്പം മുതലേ ഞങ്ങള്‍ ഒരു മുറ്റത്ത് കളിച്ച് വളര്‍ന്നവരാണ്. അന്ന് മുതലുള്ള ബന്ധമാണ്. ഒരേവീട് പോലെയാണ് അന്ന് ഞങ്ങള്‍ ജീവിച്ചത്. എന്റെ അമ്മയെ 'അമ്മച്ചി' എന്നാണ് അബ്ദുല്‍ ഖാദര്‍ വിളിച്ചിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പിന്നീട് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അപ്പോഴേക്കും അദ്ദേഹം കല്യാണം കഴിഞ്ഞ്, സിങ്കപ്പൂരില്‍ പോയി മടങ്ങി വന്നിരുന്നു. ഞങ്ങളുടെ തറവാട് ഓഹരി ഭാഗം കഴിഞ്ഞ് അവിടെ നിന്ന് താമസം മാറ്റിയിരുന്നു. ഒരു ദിവസം അദ്ദേഹം ഞങ്ങളുടെ തോട്ടത്തില്‍ തറവാട്ടില്‍ കയറിവന്നു. അപ്പോഴേക്കും ബര്‍മ്മയില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത് ലെസ്‌ലി ആന്‍ഡ്രൂസ് കോഴിക്കോട് അബ്ദുല്‍ ഖാദറായി മാറികഴിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അമ്മ കരഞ്ഞു. ''മോനേ, നീ ഇത്രകാലവും എവിടെയായിരുന്നു.'' അമ്മയുടെ കണ്ണ് നിറഞ്ഞ രംഗമൊക്കെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അമ്മയ്ക്ക് ഒരു
നാടകം ജീവിതം ആഹ്വാന്‍ സെബാസ്റ്റ്യന്‍ എന്‍റെ കുട്ടി മരിച്ച ദിവസം എനിക്ക് നാടകം അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അന് കല്പറ്റയിലെ ലയണ്‍സ് ക്ലബ്ബിന് വേണ്ടിയായിരുന്നു. 'വിശ്വരൂപ'മായിരുന്നു നാടകം. ഞാന്‍ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ച്, ശവസംസ്‌കാരത്തിനുവേണ്ടിയുള്ള ഏര്‍പ്പാടു ചെയ്തു. സഹായത്തിന് എന്റെ കൂടെ കുഞ്ഞാണ്ടിയും നിലമ്പൂര്‍ ബാലനും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെസ്റ്റ് ഹില്‍ സെമിത്തേരിയില്‍ അടക്കം ചെയ്ത് എന്റെ ഭാര്യയെ ഒന്നാശ്വസിപ്പിക്കാന്‍പോലും നില്‍ക്കാതെ ഞങ്ങള്‍ കല്‍പ്പറ്റയിലേക്ക് യാത്ര തിരിച്ചു. അന്ന് ഞാന്‍ സ്റ്റേജില്‍ കയറിയത് മദ്യപിച്ചിട്ടായിരുന്നു. എന്റെ വിഷമം അത്രത്തോളമായിരുന്നു. അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനായ അദ്ദേഹത്തിന് കോഴിക്കോടിന്റെ നാടകചരിത്രത്തില്‍ സുപ്രധാനമായ ഒരു സ
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്
എന്‍റെ പ്രിയ സംഗീ ത സംവിധായകന്‍ ലതാ മങ്കേഷ്‌കര്‍ ഒരു കാലത്ത് സംഗീത സംവിധായകനായ സലിന്‍ദാ മുംബൈയിലെ സിനിമാലോകത്ത് അനിഷേധ്യസ്ഥാനം അലങ്കരിച്ചിരുന്നു . ഇന്ത്യന്‍ പീപ്പിള്‍ അസോസിയേഷന്‍ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തി ബംഗാളിന് പുറത്തേക്ക് വ്യാപിച്ചു . ഇപ്റ്റയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സലിന്‍ദാ തന്റെ പ്രവര്‍ത്തനം മുംബൈയില്‍ കേന്ദ്രീകരിച്ചു . അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് . എനിക്ക് നല്ല ബഹുമാനം തോന്നി . ബംഗാളി സിനിമകള്‍ക്ക് വേണ്ടി എന്നെക്കൊണ്ട് പാടിച്ചു . ഈ ഗാനങ്ങളൊക്കെ അതിന്റെ മെലഡികൊണ്ടും ലിറിക്‌സ് കൊണ്ടും അസാധാരണമായിരുന്നു . എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് . അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ . ഈ പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു . അദ്ദേഹത്തിന്റെ മെലഡി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് . സലില്‍ദാക്ക് ബംഗാളി നാടോടി സംഗീ
ചമയങ്ങള്‍ ഇല്ലാത്ത ജീവിതം ജനങള്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത മണിമന്ദിരങ്ങളില്‍ ജീവിക്കുന്നവരാണ് സിനിമാ താരങ്ങള്‍ . പ്രേക്ഷകര്‍ വെള്ളിത്തിരയില്‍ മാത്രം അവരെ കാണുന്നു . അവരുടെ ജീവിതം നിഗൂഢതയുടെ പരിവേഷത്തോടെ മാത്രം പുറം ലോകം അറിയുന്നു . എന്നാല്‍ ശാന്താദേവി സിനിമാ നടികളുടെ ഗ്ലാമറസ് ലോകത്തിന് പുറത്ത് ജീവിച്ചു . മുഖത്ത് ചായം തേക്കുമ്പോള് മാത്രമാണ് തങ്ങള് താരമാകുന്നതെന്ന് മറ്റ് നടികളെ ഓര്‍മ്മിപ്പിച്ചു . ശാന്താദേവി ഒരിക്കല്‍ പറഞ്ഞു ,’ ബംഗ്ലാവും കാറും ആയമാരും ഇല്ലാത്ത ഏക നടിയാണ് ഞാന്‍ ’. 53 വര്‍ഷമായി അഭിനയ രംഗത്തുള്ള ഒരു നടി ഇങ്ങിനെ പറയുമ്പോള്‍ അവരുടെ ജീവിതം എങ്ങിനെയാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ചെയ്യുന്നത് . ശാന്താദേവി കോഴിക്കോട് നഗരത്തിലെ സിറ്റി ബസുകളില്‍ യാത്ര ചെയ്യുന്നതും മിഠായിത്തെരുവിലൂടെ നടന്ന് പോകുന്നതും ഇന്നലെയുടെ കാഴ്ചയായിരുന്നു . ചമയങ്ങളില്ലാത്ത ജീവിതം നടികള്‍ക്ക് സാധ്യമാകുമെന്ന് വെള്ളിത്തിരയിലെ ചായം തേച്ച മുഖങ്ങളെ വിസ്മയത്തോടെ മാത്രം കാണുന്ന പ്രേക്ഷകനെ ഓര്‍മ്മിപ്പിക്കുകയായിരുന്നു അവര്‍ . രണ്ടു തവണ ദേശീയ
ഓര്‍ ­ മ്മ ­ യില്‍ സ ­ ലില്‍ ദാ ര വീ ന്ദ്ര നാ ഥടാ ഗോ റി ന്റെ മ ര ണ ത്തി നു ശേ ഷം ബം ഗാ ളി സം ഗീ തം അ സ് ത മി ച്ചു എ ന്ന് ചി ല നി രൂ പ കര്‍ വി ധി എ ഴുതി . പ ക്ഷേ ബം ഗാ ളി സം ഗീ ത ത്തി ന്റെ തു ടര്‍ ച്ച ഏ റ്റെ ടു ത്ത് കൊ ണ്ട് ഒ രു പ്ര തി ഭ യു ടെ ഉദ യം സം ഗീ ത പ്രേ മി കള്‍ ക ണ്ടു . ആ രാ ധ കര്‍ സ്‌ നേ ഹ പൂര്‍ വ്വം സ ലില്‍ ദാ എ ന്നു വി ളി ച്ച സ ലില്‍ ചൗ ധ രി . 1950 ക ളില്‍ സി നി മ യില്‍ വ ന്ന് വ്യ ത്യ സ് തമാ യ ഗാ ന ങ്ങ ളോ ടെ ബോ ളീ വു ഡില്‍ സ്വ ന്തം ഇ ടം ക ണ്ടെ ത്തു കയും അ റു പ തു ക ളില്‍ മ ലയാ ള ഗാ ന രം ഗം കീ ഴ ട ക്കു കയും ചെയ് ത സ ലിന്‍ ദാ ഏ റ്റവും കൂ ടു തല്‍ പ്രാ ദേ ശി ക ഭാ ഷ ക ളില്‍ സം ഗീ തം ചെയ് ത ക ലാ കാ രന്‍ കൂ ടി യാണ് . ബോ ളീ വു ഡി നേ ക്കാള്‍ ദ ക്ഷി ണേ ന്ത്യ യി ലാ യി രു ന്നു സ ലിന്‍ ദാ ക്ക് കൂ ടു തല്‍ അം ഗീ കാ രം കി ട്ടി യ ത് . 1925 ന വം ബര്‍ 19 ന് ബം ഗാ ളി ലെ സൊ നാര്‍ പൂര്‍ ഗ്രാ മ ത്തില്‍ ജ നി ച്ച സ ലിന്‍ ചൗധ രി ബാല്യം ചി ല വ ഴി ച്ച ത് ആ സ്സാ മി ലെ തേയി ല എ സ്‌ റ്റേ റ്റി ലാ യി രുന്നു . അ ച്ഛന്‍ അ വി ടെ ഡോ ക്ട റാ യി രുന്നു .