Skip to main content

Posts

Showing posts from May, 2010
അങ്ങാടി തെരു - തമിഴ് സിനിമയില്‍ വസന്തത്തിന്‍റെ ഇടി മുഴക്കം ആരും സഞ്ചരിക്കാത്ത വഴികളിലുടെ യാണ് സംവിധായകന് വസന്തബാലന്റെ യാത്ര . വെയില് എന്ന സിനിമായിലുടെ അദേഹം ഇതു തെളിയിച്ചതാണ് . ഇന്ത്യയിലും വിദേശത്തും ഒരുപാട് പുരസ്കാരങ്ങള് നേടുകയും പശുപതിയുടെ മികച്ച അഭിനയടിലൂടെ പ്രേഷക ശ്രെധ നേടുകയും ചെയ്ത വെയിലിനു ശേഷം വസന്തബാലന് കാത്തിരിക്കുകയായിരുന്നു അങ്ങാടി തെരു എന്ന സിനിമക്ക് വേണ്ടി . സൂപ്പര് മാര്കെടിലെ ജീവനകാരുടെ ദുരിത പൂര്ണമായ ജീവിതത്തിലേക്ക് ക്യാമറ തിരിച്ചപ്പോള് പ്രേഷകര് നെട്ടുകയായിരുന്നു . അച്ഛന്ടെ മരന്നതിനു ശേഷം പഠനം ഉപേഷിച്ച് തിരുനെല് വേലിയില് നിന് ചെന്നൈയിലെ രംഗനാതന് തെരുവില് ജോലി ക്ക് എത്തിയതായിരുന്നു ജ്യോതി ലിംഗം ( മഹേഷ് ). മാടുകളെ പോലെ വിശ്രമ മില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരും അവിടെ നിസാരമായ കാരണഗള്ക്കു പോലും ഫ്ലോര് മാനേജര് മാരുടെ ക്രൂരമായ മര്ദനം എല്കേന്ണ്ടി വരുന്നു . ജോലികരില് തന്ടെടി യായ കണിയെ ( അഞ്ജലി ) യെ അവന് പരിജയപെടുന്നു . ഇതിനിടെ പ്രണയത്തിലായ രണ്ടുപേരെ ക്രൂരമാ
വാസുപ്രദീപ് നടന്നു തീര്‍ത്ത കോഴിക്കോടി ന്‍റെ നാടക വഴികള്‍ മ ലയാള നാടക വേദിയില്‍ ആരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച നാടകകൃത്താണ് വാസുപ്രദീപ്. 1960കളില്‍ നാടകത്തിന്റെ യാഥാസ്തിതിക രൂപഘടനയെ മാറ്റിപ്പണിത ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇങ്ങിനെ കാലത്തിന് മുമ്പേ നടന്ന അധികം നാടകകൃത്തുക്കള്‍ നമുക്കുണ്ടാവില്ല. സംഭാഷണങ്ങളില്ലാത്ത നാടകങ്ങള്‍ , സദസില്‍ നിന്ന് കഥാപാത്രങ്ങള്‍ കയറി നാടക വേദിയിലേക്ക് വരുന്ന നാടകങ്ങള്‍ , ഒറ്റയാള്‍ നാടകം, എന്നിങ്ങിനെ ഒട്ടേറെ പരീക്ഷണങ്ങള്‍ . കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍ , കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ , കോഴിക്കോട് നാരായണന്‍ നായര്‍ , ശാന്താദേവി, മാമുക്കോയ, സുധാകരന്‍ , സെലീന സിസില്‍ , ശാന്തപുതുപ്പാടി, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങി ഒട്ടേറെ പേര്‍ വാസുവേട്ടന്റെ നാടകത്തിലൂടെയാണ് പ്രതിഭ തെളിയിച്ചത്. നാടകത്തെ നട്ടുവളര്‍ത്തിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഒരു കാലഘട്ടെത്തെക്കുറിച്ച് പ്രദീപേട്ടന്‍ മനസുതുറക്കുന്നു. പ്രദീപ് ആര്‍ട്‌സിന്റെ അടുത്തടുത്ത മുറികള്‍ അന്ന് കേന്ദ്ര കലാസമിതിയുടെ കീഴിലായിരുന്നു. അവിടെ എസ് കെ പൊറ്റക്കാടും ഉറൂബും ബഷീറും
ഋത്വിക് ഘടക്ക് : ഒരോര്‍മ എ ന്‍റെ അ­വസാ­ന സി­നി­മയാ­യ ജൂ­ക്തി താക്കോ ഔര്‍ ഗാപ്പോ ചി­ത്രീ­ക­രി­ക്കാന്‍ എ­നി­ക്ക് ഒ­രു ഗ്രാ­മ­ത്തില്‍ പോ­യി കുറ­ച്ച് ദിവ­സം താ­മ­സി­ക്കേ­ണ്ടി വന്നു. എ­നി­ക്ക് താമ­സം ഒ­രു­ക്കി­ത്ത­ന്നി­രുന്ന­ത് പാ­വ­പ്പെ­ട്ട ഒ­രു കര്‍ഷ­ക­ര ദ­മ്പ­തി­ക­ളാ­യി­രുന്നു. അ­വര്‍ എ­നി­ക്ക് ആ­ഹാ­രവും മ­റ്റ് സൗ­ക­ര്യ­ങ്ങളും ഒ­രു­ക്കി­ത്തന്നു. ഒ­രു ദിവ­സം ഞാന്‍ അ­വ­രോ­ട് ചോ­ദി­ച്ചു. ‘നി­ങ്ങള്‍ എ­ങ്ങി­നെ­യാ­ണ് ജീ­വി­ക്കു­ന്നത്?. അ­വര്‍ പ­റഞ്ഞു. ‘ അ­രി ഗോ­തമ്പ്, ബ­ജ്‌­റ, എ­ന്നി­വ­യൊ­ക്കെ ഞ­ങ്ങള്‍­ക്ക് സ്വ­പ്‌­നം മാ­ത്രം. ഞ­ങ്ങ­ളു­ടെ ചെറി­യ പ­റ­മ്പില്‍ കൃ­ഷി ചെ­യ്­ത് കി­ട്ടുന്ന­ത് മു­ഴു­വന്‍ പ­ത്ത് മൈല്‍ എ­ക­ലെ­യു­ള്ള ച­ന്ത­യില്‍ കൊ­ണ്ട് വി­റ്റാ­ലേ ക­ടു­കെ­ണ്ണ വാ­ങ്ങാ­നു­ള്ള പ­ണം കിട്ടൂ. ഞ­ങ്ങള്‍­ക്ക് മ­ണ്ണെ­ണ്ണ വാ­ങ്ങാ­നു­ള്ള ക­ഴി­വില്ല. അ­ത് കൊ­ണ്ട് വീ­ട്ടില്‍ ഒ­രു വിള­ക്ക് ക­ത്തി­ക്കാന്‍ ശേ­ഷി­യില്ല. കാ­ട്ടില്‍ നി­ന്നും വി­ഷ­ക­ര­മല്ലാ­ത്ത കി­ഴ­ങ്ങു­കള്‍ കൊ­ണ്ട് വ­ന്ന് ഭ­ക്ഷി­ക്കും. ഭ­രി­ക്കു­ന്ന­വര്‍­ക്ക് ര­ണ്ട് കാ­ര്യ­ങ്ങള്‍ ഞ­ങ്ങ­ളില്‍ നിന്നും എ­ടു­ത്ത് മാ­റ്റ
കുറസോവയുടെ ഡ്രീംസ് തിരക്കഥ പരിഭാഷ/ നദീം നൗഷാദ്‌ അകിര കുറൊസാവ ലോകപ്രശസ്തനായ ജാപ്പനീസ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. 1943 മുതല്‍ 1993 വരെയുള്ള അന്‍പതു നീണ്ടവര്‍ഷങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക സിനിമയിലെ ഹോമര്‍ എന്ന പേരിലും കുറൊസോവ അറിയപ്പെടുന്നു. ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങള്‍ പഴയ ജപ്പാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമായ ഡ്രീംസിന്റെ മലയാളം തിരക്കഥയുടെ ഭാഗങ്ങള്‍ ഒരിക്കല്‍ ഞാനൊരു സ്വപ്‌നം കണ്ടു സീന്‍ ഒന്ന് പകല്‍ വീടിന്റെ മുന്‍വശം പരമ്പരാഗത ജപ്പാനീസ് മാതൃകയിലുള്ള ഓട് മേഞ്ഞ ഒരു വീട്. വീടിന്റെ പടിപ്പുരയോട് ചേര്‍ന്ന് ഇരുഭാഗത്തും മതിലുകള്‍. മുറ്റത്ത് മൂന്ന് പായക്കൊട്ടയില്‍ എന്തോ ഉണക്കാനിട്ടിരിക്കുന്നത് കാണാം. ഏതാണ്ട് ഏഴ് വയസ് പ്രായം തോന്നിക്കുന്ന ഒരാണ്‍കുട്ടി വീടിന്റെ ഗ്രില്‍സ് തുറന്ന് പുറത്ത് വരുന്നു. ഒരു വെള്ള ജപ്പാനീസ് കുര്‍ത്തയാണ് അവന്‍ ധരിച്ചിരിക്കുന്നത്. അവന്‍ മുറ്റത്തേക്ക് ഓടി വന്ന് പടിപ്പുര ഭാഗത്ത
ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും അ യഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല. 1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു
എങ്ങിനെ മറക്കും ആ ഗാനം കോ ഴിക്കോട് അബ്ദുല്‍ഖാദറിനെ യുഎ ഖാദര്‍ ഓര്‍ക്കുന്നു 1950 കളില്‍ മലയാള പിന്നണി ഗാനരംഗത്ത് ചലനങ്ങളുണ്ടാക്കിയ ഗായകനായിരുന്നു കോഴിക്കോട് അബ്ദുല്‍ ഖാദര്‍. ‘നീലക്കുയില്‍ ‘ എന്ന സിനിമയിലെ എങ്ങിനെ നീ മറക്കും കുയിലേ എന്ന ഗാനത്തിലൂടെ അബ്ദുല്‍ ഖാദര്‍ മലയാളികളുടെ മനസില്‍ ഇടം നേടി. നവലോകം, തിരമാല, അച്ഛന്‍ , മാണിക്യകൊട്ടാരം, മിന്നാമിനുങ്ങ്, എന്നീ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും മികച്ച ഗാനങ്ങള്‍ പാടി. മാണിക്യ കൊട്ടാരം(1966) എന്ന സിനിമയിലെ പരിതാപമിതേ ഹാ ജീവിതമേ എന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍ക്ക് തിരശ്ശീല വീണു. ഒട്ടേറെ അനശ്വര ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ ആ സ്വരമാധുരി 1977 ഫിബ്രവരി 13ന് നിലച്ചു കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പ്രശസ്ത എഴുത്തുകാരന്‍ യു എ ഖാദര്‍ ഓര്‍ക്കുന്നു. വര്‍ഷം 1950 കൊയിലാണ്ടിയില്‍ വെച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം നടക്കുകയാണ്. ആ യോഗത്തില്‍ കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടുന്നു. ബാബുരാജ് ഹാര്‍മോണിയം വായിക്കുന്നു. അന്ന് ഖാദര്‍ക്കയെ കണ്ട ചിത്രം ഇന്നും എന്റെ മുന്നിലുണ്