Skip to main content

Posts

Showing posts from December, 2009
ഫൈസ് അഹമ്മദ് ഫൈസ് ഓര്‍മ്മയായിട്ട് 25 വര്‍ഷം പ്രണയവും വിപ്ലവവും കാമുകിയെ കാത്തിരിക്കുന്നത് പോലെ ആനന്ദകരവും പ്രതീക്ഷാ നിര്‍ഭരവുമാണ് വിപ്ലവത്തെ കാത്തിരിക്കുന്നതെന്നാണ് ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞത്. വിപ്ലവം വികാരമാവുമ്പോള്‍ പ്രണയം വിപ്ലവത്തോട് ചേരുന്നു. ‘ആപ്രണയത്തെ പറ്റി എന്നോട് ചോദിക്കരുത്’ എന്ന അദ്ദേഹത്തിന്റെ കവിതയില്‍ കാമുകിയോട് തന്റെ പ്രണയത്തെക്കാള്‍ സാമൂഹിക പ്രതിബദ്ധതയെ ആശ്ലേഷിക്കാന്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷെ പ്രണയത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറല്ല. സ്വന്തം രാജ്യത്ത് പ്രവാസിയായി കഴിയേണ്ടി വന്ന കവികള്‍ അധികമുണ്ടാവില്ല. അവിഭക്ത പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച് വിഭജനാര്‍ത്ഥം പാകിസ്ഥാനിലേക്ക് കുടിയേറിയ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസ് സ്വന്തം രാജ്യത്ത് എന്നും പ്രവാസിയായിരുന്നു. ഇടതുപക്ഷ ചിന്തകള്‍ക്ക് മേല്‍വിലാമില്ലാത്ത, തീവ്രമതം വേലിക്കെട്ടുകള്‍ തീര്‍ത്ത പാകിസ്ഥാനില്‍ ഫൈസ് വല്ലാതെ ഒറ്റപ്പെട്ടിരുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് സിയാവുള്‍ ഹഖ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഫൈസ് ബെയ്‌റൂത്തിലേക്ക് പ്രവാസിയായി പോയതും ഇതുകൊണ്ടാണ്. യുവാവായിരിക്കുമ്പോള്‍ തന്നെ ഫൈസ്