പനാഹിയുടെ അറസ്റ്റ് കേരളം അറിഞ്ഞില്ലേ ? പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി ഇറാന്‍ ഭരണകൂടത്തിന്റെ തടവിലായിട്ട് ഇന്നേക്ക് 15 ദിനം കഴിഞ്ഞിരിക്കയാണ്. പനാഹിയുടെ മോചനമാവശ്യപ്പെട്ട് അന്താരാഷ്ട്ര പ്രക്ഷോഭം ശക്തമാണെങ്കിലും കേരളവുമായി അടുത്ത ബന്ധമുള്ള ഈ സംവിധായകന്റെ വായ മൂടിക്കെട്ടാനുള്ള ഈ നീക്കത്തെക്കുറിച്ച് ഇവിടെ ഏറെയൊന്നും ചര്‍ച്ച നടന്നിട്ടില്ല. മിക്ക മാധ്യമങ്ങളും അത് റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായില്ല. പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഇക്കഴിഞ്ഞ ഡിസംബര്‍ 20നാണ് ഇറാനിലെ അഹമ്മദി നെജാദി ഭരണകൂടം ജാഫര്‍ പനാഹിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 20 വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്നും വിലക്കുമുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുക്കുന്നതിലും പുറത്ത് യാത്ര ചെയ്യുന്നതിനും ഭരണകൂടം കൂച്ച് വിലങ്ങിട്ടിരിക്കയാണ്. ഇറാനിയന്‍ സിനിമയെ എന്നും നെഞ്ചോട് ചേര്‍ക്കുന്ന മലയാള മാധ്യമങ്ങള്‍ ഈ അറസ്റ്റിനെ തമസ്‌കരിച്ചതാണ് ഏറെ ആശ്ചര്യകരം. കേരളത്തിലെ സിനിമാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ നീതി നിഷേധത്തിനെതിരെ ഇതുവരെ പ്രതികരിച്ചിട്ടില്ല. കലാകാര...