Skip to main content

Posts

Showing posts from 2012
കോര്‍യഖാറിലെ പ്രേതം ആര്‍ വി സ്മിത്ത് വിവര്‍ത്തനം: നദീം നൗഷാദ് ചളിനിറഞ്ഞ, വിജനമായ ആ വഴിയില്‍ കുറുക്കന്റെ ഓരിയിടല്‍ അല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നക്ഷത്രങ്ങള്‍ നിശ്ശബ്ദ കാവല്‍ക്കാരെപ്പോലെ ആകാശത്തിന്റെ വാതിലിനു മുമ്പില്‍ നില്‍ക്കുന്നു. താഴെ മഞ്ഞ് നിറഞ്ഞ രാത്രി എല്ലാറ്റിനേയും മൂടിയിരിക്കുന്നു. ഈ സമയത്ത് ആഗ്രയില്‍നിന്ന് കുറച്ച് മൈലുകള്‍ മാത്രം അകലെയുള്ള കോര്‍യഖാറിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി. തനിച്ചാണെന്ന ബോധം എന്നെ ഭയപ്പെടുത്തി. എന്റെ സൈക്കിളിന്റെ ടയറില്‍ തുള വീണിരുന്നു. ഗ്രാമത്തില്‍ നിന്ന് ആരുടെയെങ്കിലും സഹായം ചോദിക്കാമെന്ന് വെച്ചാല്‍ അത് അപകടം ക്ഷണിച്ച് വരുത്തുകയായിരിക്കും. അവിടം കൊള്ളക്കാരുടെ പിടിയിലായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ചെവിക്ക് ചുറ്റും മഫ്‌ളര്‍ മുറുക്കി, കൈയിലെ തോക്ക് മുറുകെ പിടിച്ച്, ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ എന്റെ കാലില്‍, എന്തോ പകുതി ഭക്ഷിച്ച നിലയില്‍ ഒരു കുട്ടിയുടെ മൃതശരീരം തടഞ്ഞു. അത് കുറഞ്ഞ ആഴത്തില്‍ മാത്രമായിരിക്കാം കുഴിച്ചു മൂടിയിരുന്നത്. അവിടെ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്...