ഒരു (ആദ്യ) ഫിലിം ഫെസ്റ്റിവല്‍ ഓര്‍മയും പസോളിനിയും ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാര്‍ 1895ല്‍ കണ്ടുപിടിച്ച സിനിമ എന്ന മാജിക് കല നൂറു വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ സിനിമ പ്രേമികള്‍ ഒരു അന്തര്‍ ദേശിയ ചലച്ചിത്രോത്സവം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു .കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത ചലച്ചിത്രോത്സവം മലബാറിന്റെ സിരാ കേന്ദ്രമായ കോഴിക്കോട് ആദ്യമായി തുടങ്ങി . അന്ന് ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥിയായ ഞാന്‍ കോളേജില്‍ പോവാതെ പത്തു ദിവസത്തോളം സിനിമ കാണാനും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേള്‍ക്കാനും ചിലവഴിച്ചു. സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലി ആദ്യമായി കണ്ടപ്പോള്‍ അത്ഭുതത്തോടെ നിന്നു. ഗ്രാമീണ ജീവിതം സിനിമയില്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അതിശയോക്തി ഇല്ലാതെ ആദ്യമായി അത് കണ്ടത് പഥേര്‍ പാഞ്ചാലിയിലാണ്. മലയാള കച്ചവട സിനിമകളും, ബോളിവുഡ് സിനിമകളും കണ്ടു തഴമ്പിച്ച കണ്ണിനും മനസ്സിനും അതൊര വേറിട്ട അനുഭവമായിരുന്നു. മേളയിലെ ഓരോ സിനിമകള്‍ കണ്ടിറങ്ങുമ്പോഴും പുതിയ വന്‍കരകള്‍ കണ്ടെത്തിയത് പോലെ ഞാന്‍ വിസ്മയത...