Skip to main content





സുബൈദ : ആദ്യ ശബ്ദ ചിത്രത്തിലെ നായിക


ബോളിവുഡിനു സമ്പന്നമായ ഒരു ഭൂതകാലം ഉണ്ട്. ദാദ സാഹബ് ഫാല്‍കെയില്‍ നിന്ന് തുടങ്ങി ഒട്ടേറെതാരങ്ങളിലൂടെയും സംവിധയകരിലൂടെയുംവളര്‍ന്ന്ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ബോളിവുഡിനെ രൂപപെടുത്തിയ ആ ഭൂതകാലം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ഒരുകാലത്ത് നക്ഷത്ര ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയും പിന്നീടു വിസ്മൃതിയില്‍ ആവുകയും ചെയ്ത വരെ കുറിച്ചുള്ള ഒരു പരമ്പരയാണിത്
1913 ല്‍ ദാദ സാഹബ് ഫാല്‍ക്കെ ‘രാജാ ഹരിശ്ച്ചന്ത്ര’എന്ന തന്റെ ആദ്യചിത്രമെടുക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല സിനിമ ഇത്ര വേഗത്തില്‍ മാറിപ്പോവുമെന്ന്. ആദ്യ സിനിമ പുറത്തുവന്നു പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിശബ്ദ സിനിമകള്‍ ശബ്ദ സിനിമയ്ക്കു വഴിമാറിയപ്പോള്‍ പ്രേഷകന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ നിറവും ഭാവവും കൈവന്നു. ആദ്യത്തെ ശബ്ദ ചിത്രമായആലം ആറ (1930 ) വന്‍ വിജയമായി. പാട്ടും നൃത്തവും സിനിമയുടെ അവിഭാജ്യ ഘടകമായത്  അന്ന് മുതലാണ്
അര്‍ദെ ശര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആറ എല്ലാം കൊണ്ടും വത്യസ്ഥമായ ഒരു ചിത്രമായിരുന്നു. ബോംബയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ചിത്രം. പ്രേഷകനെ ആകര്‍ഷിച്ച കഥ എന്നതായിരുന്നു അതിന്റെ പ്രത്യേകത. വെള്ളിത്തിരയില്‍ ആദ്യമായി ശബ്ദം വന്നപ്പോള്‍ പ്രേഷകര്‍ അനുഭവിച്ച ആനന്ദവും അത്ഭുതവും ആലം ആറയെ ഏറ്റവും വലിയ വിജയമാക്കി. സുബൈദ ദെന്‍രാജ് ഗില്‍ ആദ്യ ശബ്ദ ചിത്രത്തിലെ നായികയായി.
സ്ത്രീകള്‍ അഭിനയ രംഗത്ത് വരാന്‍ വിമുഖത കാണിച്ച കാലത്ത് ആയിരുന്നു സുബൈദയുടെ ആരങ്ങേറ്റം എന്നത് സിനിമ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു സംഭവമാണ്. ഗുജറാത്തിലെ സൂറത്തില്‍ 1911 ല്‍ ആണ് സുബൈദ ബീഗം ജനിച്ചത്. അനുകൂലമായ കുടുംബാന്തരീക്ഷവും അമ്മ ഫാത്തിമ ബീഗത്തിന്റെ പിന്തുണയും സുബൈദ എന്ന നടിക്ക് വളരാന്‍ സാഹചര്യം ഒരുക്കി.
മുപ്പതോളം നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞാണ് സുബൈദ ആലം ആറയില്‍ പ്രിത്വി രാജ്കപൂരിന്റെ നായിക ആവുന്നത്. കുറച്ചു നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ച അമ്മ ഫാത്തിമ ബീഗം പിന്നീടു ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സംവിധായക എന്ന സ്ഥാനമായിരുന്നു സിനിമ ചരിത്രത്തില്‍ ഫാത്തിമ ബീഗത്തിന്.
നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുക മോശമാണ് എന്ന സങ്കല്പത്തെ തകര്‍ത്തെറിഞ്ഞ ആദ്യത്തെ നടി കൂടിയാണ് ഹൈദ്രാബാദിലെ നവാബ് സച്ചിന്റെ പേരകുട്ടിയായ സുബൈദ. സുബൈദയുടെ ആദ്യ ഹിറ്റ് ചിത്രമായ വീര്‍ അഭിമന്യുവില്‍ ഫാത്തിമ ബീഗവും ഒരു പ്രധാന റോള്‍ ചെയ്തിരുന്നു .ഫാത്തിമ ബീഗം സംവിധാനം ചെയ്ത ബാബുല്‍ ഇ പരിവാര്‍ എന്ന ചിത്രത്തിലും സുബൈദ അഭിനയിച്ചിരുന്നു .
ആലം ആറ യുടെ വന്‍ വിജയം സുബൈദക്കു സൂപ്പര്‍ താര പദവി നേടികൊടുത്തു. മേരിജാന്‍, വീര്‍ അഭിമന്യു എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1949 ല്‍ പുറത്തുവന്ന നിര്‍ ധോഷ് ആണ് സുബൈദയുടെ അവസാന ചിത്രം. ഒട്ടേറെ വിവാദങ്ങളും നിഗൂഢതയും സുബൈദയുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. 1949 ല്‍ അവര്‍ ഹൈദ്രാബാദിലെ രാജകുമാരന്‍ ധനരാജ് ഗില്‍ ഗ്യാന്‍ ബഹദൂറിനെ വിവാഹം കഴിക്കുകയും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തു.1988 സുബൈദ ഈ ലോകത്തുനിന്ന് യാത്രയായി.
ദീര്‍ഘകാലം വിസ്മൃിതിയിലായ സുബൈദ എന്ന നടിയെ സമീപ കാലത്ത് വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകനായ ശ്യാം ബെനെഗല്‍ ആണ്. അദ്ദേഹം സംവിധാനം ചെയ്ത സുബൈദ (1995 ) എന്ന സിനിമ അവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തി. സ്വതന്ത്രമായ മൂന്നു സ്ത്രീകള്‍ ജീവിതത്തെ ധീരമായി നേരിടുന്നതിനെ കുറിച്ചുള്ള മൂന്നു സിനിമകള്‍ ബെനെഗല്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ അവസാനതേതാണ് സുബൈദ. മാമ്മോ, സര്‍ദാരി ബീഗം എന്നിവയായിരുന്നു മറ്റു രണ്ടു ചിത്രങ്ങള്‍. സുബൈദയുടെ മകനും പ്രശസ്ത സംവിധായകനുമായ ഖാലിദ് മെഹമൂദ് ആണ് സിനിമയുടെ തിരക്കഥയെഴുതിയത്.
മുത്തശിയുടെ കൂടെ താമസിക്കുന്ന റിയാസ് (രജിത് കപൂര്‍ ) എന്ന കുട്ടി തന്റെ അമ്മയായ പ്രശസ്ത നടി സുബൈദയെ (കരിഷ്മ കപൂര്‍ ) അന്നേഷിച്ചു പോകുന്നതാണ് സിനിമയുടെ പ്രമേയം. സുബൈദയുടെ പിതാവ് സുലൈമാന്‍ സേത്(അമ്രിഷ് പുരി ) ഒരു അറിയപെടുന്ന സംവിധായകനായിരുന്നു. അദ്ദേഹം അറിയാതെ സുബൈദ ചില സിനിമകളില്‍ അഭിനയിച്ചു. പിതാവ് അത് കണ്ടു പിടിക്കുകയും അഭിനയിക്കുന്നത് വിലക്കുകയും മെഹബൂബ് ആലം എന്ന ആളുമായി കല്യാണം ഉറപ്പിക്കുകയും ചെയ്തു.
വിവാഹത്തിന്നു ശേഷം ഒരു കുഞ്ഞു പിറന്നപ്പോള്‍ മെഹബൂബ് സുബൈദയെ ഉപേഷിച്ചു. ഭാര്യയെ കുറിച്ചുണ്ടായ ചില സംശയങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്.
ഇതിനു ശേഷം സുബൈദ ഫതഹ്പൂരിലെ വിജയേന്ദ്ര സിംഗ് മഹാരാജാവുമായി അടുത്തു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അദ്ദേഹം സുബൈദയെ വിവാഹം കഴിച്ചു. സുബൈദ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു .
ശ്യാം ബെനഗല്‍ സുബൈദയുടെ കഥ അതെ പോലെ പകര്‍ത്തി വെക്കുകയല്ല ചെയ്തത്. ചില കൂട്ടിച്ചര്‍ക്കലുകളും ചില ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട് .ഒരു നടി ജീവിതത്തെ എങ്ങനെ നെരിട്ടു എന്ന് പറയുക മാത്രമാണ് ബെനെഗല്‍ ചെയ്തത്. ഒരു ചരിത്ര കാരനേകാള്‍ ഒരു നോവലിസ്റ്റിന്റെ ഭാവനയാണ് അദ്ദേഹം കൂടുതല്‍ ഈ ചിത്രത്തില്‍ ഉപയോഗപെടുത്തിയത് 

Comments

Popular posts from this blog

മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്...
മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...