Skip to main content





ഒരു (ആദ്യ) ഫിലിം ഫെസ്റ്റിവല്‍ ഓര്‍മയും പസോളിനിയും



ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാര്‍   1895ല്‍ കണ്ടുപിടിച്ച സിനിമ എന്ന മാജിക് കല നൂറു വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ   സിനിമ പ്രേമികള്‍ ഒരു അന്തര്‍ ദേശിയ ചലച്ചിത്രോത്സവം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു .കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത ചലച്ചിത്രോത്സവം മലബാറിന്റെ സിരാ കേന്ദ്രമായ കോഴിക്കോട്   ആദ്യമായി   തുടങ്ങി .
അന്ന്  ഡിഗ്രി  അവസാന വര്‍ഷ  വിദ്യാര്‍ഥിയായ ഞാന്‍ കോളേജില്‍ പോവാതെ പത്തു ദിവസത്തോളം സിനിമ കാണാനും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേള്‍ക്കാനും ചിലവഴിച്ചു. സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലി ആദ്യമായി  കണ്ടപ്പോള്‍ അത്ഭുതത്തോടെ നിന്നു. ഗ്രാമീണ ജീവിതം  സിനിമയില്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അതിശയോക്തി ഇല്ലാതെ ആദ്യമായി അത്  കണ്ടത് പഥേര്‍  പാഞ്ചാലിയിലാണ്.
മലയാള കച്ചവട സിനിമകളും, ബോളിവുഡ് സിനിമകളും കണ്ടു തഴമ്പിച്ച കണ്ണിനും മനസ്സിനും അതൊര വേറിട്ട അനുഭവമായിരുന്നു. മേളയിലെ ഓരോ സിനിമകള്‍ കണ്ടിറങ്ങുമ്പോഴും  പുതിയ വന്‍കരകള്‍ കണ്ടെത്തിയത് പോലെ ഞാന്‍ വിസ്മയത്തോടെ നിന്നു.

സാധാരണ സിനിമ കാണുമ്പോളുള്ള അനുഭവമല്ലല്ലോ ഇത്  എന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി. തിയേറ്റരിന്റെ അകത്ത്  എയര്‍ ഫ്രെഷ്‌നെര്‍ അടിച്ചതിന്റെ  സുഗന്ധം. മന്ദമായി ഒഴുകി കൊണ്ടിരിക്കുന്ന നേര്‍ത്ത സംഗീതം .
വിവിധ  ദേശങ്ങളില്‍ നിന്ന് പല വേഷങ്ങളില്‍ എത്തിയവര്‍. ആകെയൊരു ഉത്സവത്തിന്റെ അന്തരീഷം.
ഇറ്റാലിയന്‍ സംവിധായകനായ പസോളിനിയുടെ സിനിമകള്‍ ആയിരുന്നു ആ മേളയുടെ പ്രധാന  ആകര്‍ഷണം. സോഫോക്ലീസിന്റെ പ്രശസ്തമായ ഈഡിപ്പസ്  രാജാവ് എന്ന നാടകം കണ്ടവര്‍ക്ക് പസ്സോളിനിയുടെ ഈഡിപ്പസ് റെക്‌സ്  ഒരു അത്ഭുത കാഴ്ച ആയിരുന്നു.
എന്നാല്‍ ആ മേളയില്‍ ഏറ്റവും  കൂടുതല്‍ ശ്രദ്ധിക്കപെട്ടത്  പസോളിനിയുടെ തന്നെ മറ്റൊരു സിനിമയായിരുന്നു. സാലോ ഓര്‍ 120  ഡെയ്‌സ്  ഓഫ് സോദം. മുസ്സോളനിയുടെ പതനത്തിനു ശേഷം ഫാസിസ്റ്റ്  ഉദ്യോഗസ്ഥന്മാര്‍ പതിനെട്ടു യുവാക്കളെയും യുവതികളെയും   പിടിച്ചു കൊണ്ടുവന്ന്  ഒരു ക്യാമ്പില്‍ വെച്ച് നടത്തുന്ന ക്രൂരതയാണ്  സിനിമയുടെ പ്രമേയം .
ബ്ലൂഡയമണ്ട് തിയേറ്ററില്‍ നിന്നായിരുന്നു ഞാന്‍ ആ സിനിമ കണ്ടത്. പട്ടാളക്കാരുടെ വൃത്തികേടുകളും ലൈംഗിക പീഡനങ്ങളും കണ്ടു നിരവധി  പേര്‍ തിയേറ്റര്‍ വിട്ടുപോയി.
യുവതി യുവാക്കളെ മലം തീറ്റിക്കുന്ന രംഗം കണ്ട് പ്രേക്ഷകരില്‍ ചിലര്‍ ഛര്‍ദിക്കാന്‍ പുറത്തേക്കു ഓടുന്നത് കണ്ടു. വികൃത രതികണ്ട് സഹിക്കാനാവാതെ സ്ത്രീകള്‍ എഴുന്നേറ്റു  പോയി.
ലൈംഗികമായി പീഡിപ്പിക്കപെടുന്ന സ്ത്രീകളുടെ ദയനീയമായ മുഖം എന്നെ അസ്വസ്ഥനാക്കി. പിന്നീടു ഞാന്‍ കണ്ട മേളയില്‍ ഒന്നും ഇത്തരം
ഒരു അനുഭവം ഉണ്ടായിട്ടില്ല. ഫാസിസത്തിന്റെ ക്രൂരത ഇത്രയും ശക്തമായി മറ്റൊരു സിനിമയിലും കണ്ടിട്ടുമില്ല.
പസോളിനിയുടെ അവസാന സിനിമയായിരുന്നു അത്. സാലോ റിലീസ് ചെയ്യുന്ന ത്തിനു മുമ്പ്  അദേഹം വധിക്കപ്പെട്ടു കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു.
സാലോംനു ശേഷം  പിന്നെ  കണ്ട പ്രധാന സിനിമ പസ്സോളനിയുടെ തന്നെ ഈഡിപ്പസ്  റക്‌സ്  ആയിരുന്നു. സ്വന്തം അമ്മയെയാണ് ഞാന്‍ അറിയാതെ വിവാഹം ചെയ്തതെന്ന സത്യം തിരിച്ച റിഞ്ഞു  ഈഡിപ്പസ് രാജാവ്  തന്റെ കണ്ണ് കുത്തി പൊട്ടിക്കുന്ന രംഗവും അമ്മയായ ജക്കൊസ്ത ആത്മഹത്യ ചെയ്യുന്ന തുമെല്ലാം  സംവിധായകന്‍ മെലോഡ്രാമയിലേക്ക് വഴുതി വീഴാതെ ചിത്രീകരിച്ചിരിക്കുന്നത്  കണ്ട്  പസോളിനിയെ മനസ്സില്‍  നമസ്‌കരിച്ചു.
പസോളിനിയുടെ മറ്റൊരു സിനിമയായ  അറേബ്യന്‍ നൈററ്‌സില്‍ ആയിരത്തൊന്നു രാവു കള്‍ വായിച്ചപ്പോള്‍ ഞാന്‍ ഭാവനയില്‍  കണ്ട അതേ അറേബ്യന്‍ തെരുവുകള്‍ സിനിമയില്‍ കണ്ടു.
ആന്ദ്രെവൈദ്യ, ഇസ്തവാന്‍ ഗാല്‍, ഷോഹെ ഇമാമുറ  എന്നിങ്ങനെ ലോക സിനിമയിലെ മഹാരഥന്മാരുടെ സിനിമകള്‍ എല്ലാം  തന്നെ ആ മേളയില്‍ കാണാന്‍ അവസരം കിട്ടി.
തിരുവനതപുരം ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാനടക്കമുള്ള സിനിമാ ആസ്വാദകര്‍ എല്ലാ കൊല്ലവും ഒരു തീര്‍ഥാടനം പോലെ ഡിസംബറില്‍ തലസ്ഥാനത്ത്  എത്തി ച്ചേരാന്‍ തുടങ്ങി.
പുതിയ സിനിമകളുടെ  ഡീ.വി.ഡീയുടെ വരവും ഇന്റര്‍നെറ്റിലെ ടോറന്റില്‍ സിനിമയുടെ ലഭ്യതയും  ഉള്ളപ്പോള്‍ പിന്നെ എന്തിനു കഷ്ടപ്പെട്ട്  പോകണം എന്ന ചിന്ത ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍  ഫിലിം ഉത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന സുഖം വീട്ടിലിരുന്നു ഡി.വി .ഡി കാണുമ്പോള്‍ ഇല്ല എന്ന് തിരിച്ചറിയുമ്പോള്‍ പോവാന്‍ കഴിയാത്ത സമയത്ത് പോലും മനസ്സ് സിനിമ കാണുന്ന ആ പതിനായിരം പ്രേക്ഷകരുടെ കൂടെ ആയിരിക്കും.

Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും അ യഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല. 1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു...