Skip to main content

Posts

Showing posts from October, 2015
ഒരു (ആദ്യ) ഫിലിം ഫെസ്റ്റിവല്‍ ഓര്‍മയും പസോളിനിയും ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാര്‍   1895ല്‍ കണ്ടുപിടിച്ച സിനിമ എന്ന മാജിക് കല നൂറു വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ   സിനിമ പ്രേമികള്‍ ഒരു അന്തര്‍ ദേശിയ ചലച്ചിത്രോത്സവം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു .കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത ചലച്ചിത്രോത്സവം മലബാറിന്റെ സിരാ കേന്ദ്രമായ കോഴിക്കോട്   ആദ്യമായി   തുടങ്ങി . അന്ന്  ഡിഗ്രി  അവസാന വര്‍ഷ  വിദ്യാര്‍ഥിയായ ഞാന്‍ കോളേജില്‍ പോവാതെ പത്തു ദിവസത്തോളം സിനിമ കാണാനും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേള്‍ക്കാനും ചിലവഴിച്ചു. സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലി ആദ്യമായി  കണ്ടപ്പോള്‍ അത്ഭുതത്തോടെ നിന്നു. ഗ്രാമീണ ജീവിതം  സിനിമയില്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അതിശയോക്തി ഇല്ലാതെ ആദ്യമായി അത്  കണ്ടത് പഥേര്‍  പാഞ്ചാലിയിലാണ്. മലയാള കച്ചവട സിനിമകളും, ബോളിവുഡ് സിനിമകളും കണ്ടു തഴമ്പിച്ച കണ്ണിനും മനസ്സിനും അതൊര വേറിട്ട അനുഭവമായിരുന്നു. മേളയിലെ ഓരോ സിനിമകള്‍ കണ്ടിറങ്ങുമ്പോഴും  പുതിയ വന്‍കരകള്‍ കണ്ടെത്തിയത് പോലെ ഞാന്‍ വിസ്മയത...
സുബൈദ : ആദ്യ ശബ്ദ ചിത്രത്തിലെ നായിക ബോളിവുഡിനു സമ്പന്നമായ ഒരു ഭൂതകാലം ഉണ്ട്. ദാദ സാഹബ് ഫാല്‍കെയില്‍ നിന്ന് തുടങ്ങി ഒട്ടേറെതാരങ്ങളിലൂടെയും സംവിധയകരിലൂടെയുംവളര്‍ന്ന്ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ബോളിവുഡിനെ രൂപപെടുത്തിയ ആ ഭൂതകാലം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ഒരുകാലത്ത് നക്ഷത്ര ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയും പിന്നീടു വിസ്മൃതിയില്‍ ആവുകയും ചെയ്ത വരെ കുറിച്ചുള്ള ഒരു പരമ്പരയാണിത് 1913 ല്‍ ദാദ സാഹബ് ഫാല്‍ക്കെ ‘രാജാ ഹരിശ്ച്ചന്ത്ര’എന്ന തന്റെ ആദ്യചിത്രമെടുക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല സിനിമ ഇത്ര വേഗത്തില്‍ മാറിപ്പോവുമെന്ന്. ആദ്യ സിനിമ പുറത്തുവന്നു പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിശബ്ദ സിനിമകള്‍ ശബ്ദ സിനിമയ്ക്കു വഴിമാറിയപ്പോള്‍ പ്രേഷകന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ നിറവും ഭാവവും കൈവന്നു. ആദ്യത്തെ ശബ്ദ ചിത്രമായ ആലം ആറ (1930 ) വന്‍ വിജയമായി. പാട്ടും നൃത്തവും സിനിമയുടെ അവിഭാജ്യ ഘടകമായത്  അന്ന് മുതലാണ് അര്‍ദെ ശര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആറ എല്ലാം കൊണ്ടും വത്യസ്ഥമായ ഒരു ചിത്രമായിരുന്നു. ബോംബയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ചിത്രം. പ്രേഷകനെ ആകര്‍ഷിച്ച കഥ എന്നതായിരുന്നു ...