എന്‍റെ പ്രിയ സംഗീ ത സംവിധായകന്‍ ലതാ മങ്കേഷ്‌കര്‍ ഒരു കാലത്ത് സംഗീത സംവിധായകനായ സലിന്‍ദാ മുംബൈയിലെ സിനിമാലോകത്ത് അനിഷേധ്യസ്ഥാനം അലങ്കരിച്ചിരുന്നു . ഇന്ത്യന്‍ പീപ്പിള്‍ അസോസിയേഷന്‍ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തി ബംഗാളിന് പുറത്തേക്ക് വ്യാപിച്ചു . ഇപ്റ്റയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സലിന്‍ദാ തന്റെ പ്രവര്‍ത്തനം മുംബൈയില്‍ കേന്ദ്രീകരിച്ചു . അപ്പോഴാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത് . എനിക്ക് നല്ല ബഹുമാനം തോന്നി . ബംഗാളി സിനിമകള്‍ക്ക് വേണ്ടി എന്നെക്കൊണ്ട് പാടിച്ചു . ഈ ഗാനങ്ങളൊക്കെ അതിന്റെ മെലഡികൊണ്ടും ലിറിക്‌സ് കൊണ്ടും അസാധാരണമായിരുന്നു . എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട് . അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ . ഈ പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു . അദ്ദേഹത്തിന്റെ മെലഡി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ് . സലില്‍ദാക്ക് ബംഗാളി നാടോടി സംഗീ...