Skip to main content





















എന്‍റെ
പ്രിയ സംഗീ സംവിധായകന്‍

ലതാ മങ്കേഷ്‌കര്‍

ഒരു കാലത്ത് സംഗീത സംവിധായകനായ സലിന്‍ദാ മുംബൈയിലെ സിനിമാലോകത്ത് അനിഷേധ്യസ്ഥാനംഅലങ്കരിച്ചിരുന്നു. ഇന്ത്യന്‍ പീപ്പിള്‍ അസോസിയേഷന്‍ ഇപ്റ്റയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെപ്രശസ്തി ബംഗാളിന് പുറത്തേക്ക് വ്യാപിച്ചു.

ഇപ്റ്റയുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ സലിന്‍ദാ തന്റെ പ്രവര്‍ത്തനം മുംബൈയില്‍ കേന്ദ്രീകരിച്ചു. അപ്പോഴാണ്ഞാന്‍ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. എനിക്ക് നല്ല ബഹുമാനം തോന്നി. ബംഗാളി സിനിമകള്‍ക്ക് വേണ്ടിഎന്നെക്കൊണ്ട് പാടിച്ചു. ഗാനങ്ങളൊക്കെ അതിന്റെ മെലഡികൊണ്ടും ലിറിക്‌സ് കൊണ്ടുംഅസാധാരണമായിരുന്നു.

എന്റെ സംഗീത ജീവിതത്തില്‍ ഞാന്‍ ഏതാണ്ട് നൂറിലധികം സംഗീത സംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്. അതില്‍ ഒരു പക്ഷെ പത്തുപേര്‍ക്ക് മാത്രമേ സിനിമയേയും സംഗീതത്തേയും കുറിച്ച് നല്ല ധാരണകള്‍ ഉള്ളൂ. പത്തു പേരില്‍ സലില്‍ദാ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നു.

അദ്ദേഹത്തിന്റെ മെലഡി മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. സലില്‍ദാക്ക് ബംഗാളി നാടോടി സംഗീതത്തില്‍അഗാധമായ പാണ്ഡിത്യമുണ്ട്. കല്‍ക്കത്തയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വഴികളില്‍ അദ്ദേഹം പല തവണഅപ്രത്യക്ഷനാവും. സമയം നാടോടി സംഗീതത്തെ മനസ്സിലാക്കുവാന്‍ അദ്ദേഹം ഏതെങ്കിലും കുഗ്രാമത്തില്‍ചെലവഴിക്കുകയായിരിക്കും.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലമുള്ള നാടോടി സംഗീതവുമായി അദ്ദേഹത്തിന് നല്ല പരിചയമുണ്ട്. നാടോടിസംഗീതത്തെ അത്ഭുതകരമായി ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവുമായി യോജിപ്പിക്കും. ചില സമയങ്ങളില്‍ഭക്ഷണമോ ഉറക്കോ ഇല്ലാതെ തന്റെ കമ്പോസിഷനുകളെ വിലയിരുത്താനും ഈണങ്ങള്‍ ഉണ്ടാക്കാനും വേണ്ടിചിലവഴിക്കും.

ഞാന്‍ അദ്ദേഹത്തിനുവേണ്ടി രണ്ട് പതിറ്റാണ്ടോളം പാടി. അതിനുമുമ്പോരിക്കലും സലിന്‍ദായുടെ പോലൊരുസംഗീതസംവിധായകനെ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

(അവലംബം- അലോക്പത് മാഗസിന്‍. പരിഭാഷ: നദീം നൗഷാദ് )

Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും അ യഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല. 1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു...