ഓര്‍മ്മയില്‍ സലില്‍ ദാ
ര വീന്ദ്രനാഥടാഗോറിന്റെ മരണത്തിനു ശേഷം ബംഗാളിസംഗീതം അസ്തമിച്ചു എന്ന് ചില നിരൂപകര്വിധി എഴുതി. പക്ഷേ ബംഗാളിസംഗീതത്തിന്റെ തുടര്‍ച്ച ഏറ്റെടുത്ത് കൊണ്ട് ഒരു പ്രതിഭയുടെ ഉദയംസംഗീതപ്രേമികള് കണ്ടു. ആരാധകര്‍ സ്നേഹപൂര്‍വ്വം സലില്‍ ദാ എന്നുവിളിച്ച സലില്‍ ചൗധരി.
1950 കളില്‍ സിനിമയില്‍ വന്ന് വ്യത്യസ്തമായ ഗാനങ്ങളോടെ ബോളീവുഡില്‍ സ്വന്തം ഇടംകണ്ടെത്തുകയും അറുപതുകളില്‍ മലയാള ഗാനരംഗം കീഴടക്കുകയും ചെയ്ത സലിന്‍ദാ ഏറ്റവുംകൂടുതല്‍ പ്രാദേശികഭാഷകളില്‍ സംഗീതം ചെയ്ത കലാകാരന് കൂടിയാണ്. ബോളീവുഡിനേക്കാള്ദക്ഷിണേന്ത്യയിലായിരുന്നു സലിന്ദാക്ക് കൂടുതല്‍ അംഗീകാരം കിട്ടിയത്.
1925 നവംബര്‍ 19ന് ബംഗാളിലെ സൊനാര്‍പൂര്‍ ഗ്രാമത്തില്‍ ജനിച്ച സലിന് ചൗധരി ബാല്യംചിലവഴിച്ചത് ആസ്സാമിലെ തേയില എസ്റ്റേറ്റിലായിരുന്നു. അച്ഛന് അവിടെ ഡോക്ടറായിരുന്നു. തേയിലത്തോട്ടത്തിലെ തൊഴിലാളികളുടെ നാടോടി പാട്ടുകള്‍ കൂട്ടിയായ സലിലിനെ എളുപ്പംസ്വാധീനിച്ചു.
സലിന്ദായുടെ അച്ഛന്റെ കയ്യില്‍ ബിഥോവന്, മൊസാര്‍ട്ട്, ബാക്ക് എന്നീ സംഗീതകാനരന്മാരുടെവലിയൊരു ശേഖരം തന്നെ ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ കേട്ട നാടന്‍ പാട്ടുകളും പാശ്ചാത്യ ക്ലാസിക്കല്‍സംഗീതവും സലിന്ദായുടെ സംഗീത സങ്കല്പങ്ങള് രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
ബംഗാളിലെ കലാകാരന്മാര്ക്ക് അവരുടെ രാഷ്ട്രീയത്തെ കലയില്‍ നിന്ന് വേര്പ്പെടുത്താന്കഴിഞ്ഞിരുന്നില്ല. സലിന് ചൗധരിയും അതില്‍ നിന്ന് വിഭിന്നമായിരുന്നില്ല. 1944ല്ബിരുദപഠനത്തിനായി കല്‍ക്കത്തയില്‍ എത്തിയ സലില്‍ദാ കമ്മ്യൂണിസറ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി.
ഇടതുപക്ഷകലാകാരന്ന്മാരുടെ സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ തിയേറ്റര്‍ അസോസിയേഷന്ഇപ്റ്റ) യുടെ പ്രവര്‍ത്തനത്തില്‍ സജീവമായി. ഇപ്റ്റക്ക് വേണ്ടി നിരവധി പാട്ടുകള്‍ എഴുതുകയും ട്യൂണ്ചെയ്യുകയും ചെയ്തു. സാധാരണക്കാരന്റെ പ്രശ്നങ്ങളിലൂടെ അദ്ദേഹം അവതരിപ്പിക്കുവാന്ശ്രമിച്ചിരുന്നത്.
സിനിമയില്‍ ഫ്യൂഷന്‍ സംഗീതം ജനകീയമാവുന്നത് എഴുപതുകളിലാണ്. രാഹുല്‍ദേവ് ബര്മ്മന്ആര്.ഡിബര്മ്മന്)- കിഷോര്‍ സഖ്യം ഫ്യൂഷന്‍ സംഗീതത്തില്‍ തരംഗം സൃഷ്ടിച്ചു ‘രൂപ്തേരാമസ്താനാ, ദം മര് ദം.. ‘എന്നീ ഗാനങ്ങളൂടെ വിജയത്തോടെ നിര്‍മാതാക്കള്‍ ആര്.ഡി ബര്മനില്നിന്ന് അത്തരത്തിലുള്ള പാട്ടുകള്‍ മാത്രം ആവശ്യപ്പെട്ടു തുടങ്ങി.
പോപ്പ് സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതവുമായി കൂട്ടിച്ചേര്‍ത്ത് ആര്.ഡി ബര്മന് യുവത്വംആഘോഷിക്കുന്ന ഒട്ടേറെ പാട്ടുകള്‍ സൃഷ്ടിച്ചു. എന്നാല്‍ ആര്.ഡി ബര്‍മനും രണ്ട് പതിറ്റാണ്ടുകള്ക്ക്മുന്പ് ബോളീവുഡില്‍ ഫ്യൂഷന്‍ സംഗീതം തുടങ്ങിവച്ചത്. 1930കളില്‍ സലില്‍ദാ ആയിരുന്നു.
ആര്.ഡി.യുടേത് പോലെ ബഹളം സൃഷ്ടിക്കുന്ന ഫ്യൂഷനായിരുന്നില്ല, കാതിനെ മധുരിപ്പിക്കുന്നലളിതമായ മെലഡികളായിരുന്നു അവ. പാശ്ചാത്യ സംഗീതത്തെ ഹിന്ദുസ്ഥാനി സംഗീതത്തില്മനോഹരമായി ലയിപ്പിക്കുകയായിരുന്നു സലില്‍ദാ. അങ്ങനെ പിറന്ന ഗാനമാണ് ‘ഇത്നന മുജ്സെ തുപ്യാര് ബത’ (ചിത്രം ചയ്യ 1961) എന്ന ഗാനം.
ബിഥോവന്റെ 40ാം സിംഫണിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സൃഷ്ടിച്ച സുന്ദരമായ മെലഡിസലില്ദായുടെ കയ്യില്‍ അത് ഭൈരവിയിലുള്ള ഇന്ത്യന്‍ ഗാനമായി മാറി. ഒരിക്കല്‍ സംഗീതനിരൂപകനായ രാജൂഭരതന് ഈ ഗാനം മോഷണമാണെന്ന് പറഞ്ഞപ്പോള്‍ സലില്‍ദാ പ്രതികരിച്ചു- അത് നമ്മുടെ ഭൈരവിയെപ്പോലെ തോന്നുന്നില്ലേ, എന്നിട്ടും അതിനെ മോഷണമെന്ന്വിളിക്കുകയാണെങ്കില് ഞാന്‍ അതിനെ സര്ഗപ്രചോദനം എന്നാണ് വിശേഷിപ്പിക്കുക. ഷേക്സിപിയര്‍ പോലും അത് ചെയ്തിട്ടുണ്ട്.
ഗുരുക്കന്മാരില്ലാത്ത സംഗീതകാരനാണ് സലില്‍ദാ. സ്വയം പഠിച്ച പ്രതിഭ. ഓര്ക്കസ്ട്രേഷനില്ആരും ഇതുവരെ മുതിരാത്ത പരീക്ഷണങ്ങള്‍ ചെയ്തിട്ടുണ്ട അദ്ദേഹം. ഹിന്ദുസ്ഥാനി രാഗത്തിലോ, നാടോടി സംഗീതത്തിലോ അടിസ്ഥാനപ്പെടുത്തിയ മെലഡികള്‍ പാട്ടില്‍ കൊണ്ടുവരുമ്പോഴുംഓര്ക്കസ്ട്രേഷന് പാശ്ചാത്യരീതിയിലുള്ളതായിരുന്നു.
പാശ്ചാത്യസംഗീതത്തില്‍ എങ്ങനെ ഓര്ക്കസട്രേഷന് ഉപയോഗിക്കാം എന്ന് മറ്റുസംഗീതസംവിധായകര്ക്ക് കാണിച്ചു കൊടുത്തത് അദ്ദേഹമായിരുന്നു. ശങ്കര്‍ ജയ്കിഷന് മുതല്എ.ആര് റഹ്മാന് വരെയുള്ളവര്‍ സലില്‍ദായുടെ ഓര്ക്കസ്ട്രേഷന് ആരാധനയോടെ ശ്രവി ച്ചിട്ടുണ്ട്. ചയ്യയില് തലത്ത് മഹ്മൂദ് പാടിയ ‘ആന്സൂം സമജ് കെ ക്യോം മുത്സെ ആംഖ് സെ തുംനെ ഖിരാദിയാ’ എന്ന പാട്ട് ഇതിന്റെ ഉദാഹരണമാണ്.
ഇന്ത്യയിലെ പത്തോളം ഭാഷകളിലെ സിനിമകള്‍ക്ക് സംഗീതം നല്കിയ സംഗീതകാരന് കൂടിയാണ്സലില്ദാ, ഹിന്ദി കൂടാതെ ബംഗാളി, മലയാളം, തമിഴ്, മറാത്തി, ഗുജറാത്തി, ആസ്സാമീസ് എന്നീഭാഷകളില്‍ അദ്ദേഹത്തിന്റെ സംഗീതം കേള്‍ക്കാനുള്ള ഭാഗ്യം സംഗീതപ്രേമികള്ക്കുണ്ടായി.
ബംഗാളില്‍ സലില്‍ദാ സംഗീതകാരന് മാത്രമല്ല കവിയും നാടകകൃത്തും കഥാകൃത്തും കൂടിയാണ്. അദ്ദേഹത്തിന്റെ ബംഗാളി ചെറുകഥയായ ‘റിക്ഷാവാല’ യാണ് ബിമല്‍റോയ് ഹിന്ദിയില്‍ ‘ദോ ബീഗസമീന്’ എന്ന പേരില്‍ സിനിമയാക്കി മാറ്റിയത്. ഇതിലെ ‘ദര്‍ത്തി കഹേ പുക്കാര്‍ കേ എന്ന ഗാനംകര്ഷകരുടെ ജീവിതാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നവയാണ്.
1958ല്‍ മധുമതി യിലൂടെയാണ് സലില്‍ ചൗധരി ഹിന്ദി സംഗീതലോകത്ത് ശ്രദ്ധകേന്ദ്രമാകുന്നത്. അതിലെ ഗാനങ്ങള്‍ക്ക് ആദ്യത്തെ ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. ലതാമങ്കേഷ്കര്‍ പാടിയആജാരേ പരദേശി ഒരു ക്ലാസിക് ഗാനം തന്നെയായിരുന്നു. പൂര്‍ത്തീകരിക്കപ്പെടാത്ത ആഗ്രഹങ്ങളുടെവേദന നന്നായി പ്രതിഫലിപ്പിച്ചിരുന്ന ആഗാനം വൈജയന്തിമാലയുടെ അഭിനയത്തില്‍ മികച്ചുനിന്നു. ഈ ഗാനം കേട്ടപ്പോള്‍ സി.രാമചന്ദ്ര, സലില്‍ദായെ വിളിച്ച് ലതയുടെ ശബ്ദം മനോഹരമായിഉപയോഗപ്പെടുത്തിയതിന് അഭിനന്ദിച്ചു.
റഫി, തലത്ത് മഹ് മൂദ് , മുകേഷ്, കിഷോര്‍കുമാര്‍ എന്നിവരെക്കൊണ്ട് സലില്‍ദാ പാട്ടുകള്പാടിച്ചിരുന്നെങ്കിലും സ്ത്രീശബ്ദത്തെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് നന്നായിപ്രയോജനപ്പെടുത്തിയിരുന്നത്. സലില്‍ദാ അറുപതുകളില്‍ ചെയ്ത പാട്ടുകള്‍ ലതയുടെ മികച്ചഗാനങ്ങളായിരുന്നു.
തന്റെ സംഗീതപ്രചോദനം ലതയുടെ ശബ്ദസൗന്ദര്യമായിരുന്നെന്ന് സലില്‍ദാ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞു എന്റെ ജീവിതത്തില്‍ രണ്ട് സ്ത്രീകള്ക്കാണ്മുഖ്യസ്ഥാനം എന്റെ ഭാര്യ സബിതക്കും ലതാമങ്കേഷ്കറിനും.
റഫിക്കും മുകേഷിനും തലത്ത് മഹ്മൂദിനും ഒട്ടേറെ മികച്ച ഗാനങ്ങള്‍ നല്‍കിയിട്ടുണ്ട് സലിന്‍ദാ. മധുമതിയിലെ റഫിയുടെ ഗാനം ടൂട്ടേ ഹൂയേ ഖാബോം നേ ദര്‍ബാരി കന്നഡയുടെ സൗന്ദര്യംവഹിക്കുന്നതാണ്.
തലത്ത് മഹമൂദിന് ആഖോം മെ മസ്തി ശരാബ് കീ ചയ്യ മുകേഷിന് കഹീ ദൂര് ജബ് ദിന് ആനന്ദ് എന്നീമികച്ച ഗാനങ്ങള്‍ നല്കിയപ്പോള് കിഷോറിന്റെ പ്രതിഭയെ തിരിച്ചറിയാന്‍ വളരെ വൈകി. കോയിഹോത്തോ ജിസ്കോ അപ്നാ എന്ന പാട്ട് പാടിക്കഴിഞ്ഞപ്പോള്‍ കിഷോറിന്റെ കഴിവിനെ നേരത്തെതിരിച്ചറിഞ്ഞിരുന്നില്ല എന്ന് സലില്‍ദാ കുറ്റസമ്മതം നടത്തുകയുണ്ടായി.
സംഗീതസംവിധായകനും ഗായകനുമായ ഹേമന്ദ് കുമാറുമായി നല്ല അടുപ്പമുണ്ടായിരുന്നു സലില്‍ ദാക്ക് . അദ്ദേഹം ഒരിക്കല്‍ പറഞ്ഞു- ദൈവം എപ്പോഴെങ്കിലും പാടാന്‍ തീരുമാനിച്ചാല്‍ അത് ഹേമന്ദ്കുമാറിന്റെശബ്ദത്തിലൂടെ ആയിരിക്കും. പക്ഷേ, കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ചില തല്പരകക്ഷികള് അവരെതമ്മില് പിണക്കി.
വര്‍ഷങ്ങള്‍ക്ക് ശേഷം ഹേമന്ദ് കുമാറിന്റെ മരണശേഷം അനുസ്മരണക്കുറിപ്പില്‍ സലില്‍ദാ ഇങ്ങനെഎഴുതി. അവര്‍ ഹേമന്ദ് ദായുടെ അടുത്ത് പോയി ഇങ്ങനെ പരാതിപ്പെട്ടു: സലില്‍ ചൗധരി പറയുന്നു- ‘എന്റെ പാട്ട് പാടിയിട്ടില്ലായിരുന്നെങ്കില് ഹേമന്ദ് കുമാര്‍ പ്രശസ്തനാവുമായിരുന്നില്ല’. അതേ ആള്‍ക്കാര്‍തന്നെ എന്റെടുത്ത് വന്ന് പറഞ്ഞു ഹേമന്ദ് ദാ പറയുന്നു: ‘ഞാന്‍ സലിന് ദായുടെ പാട്ട്പാടിയിട്ടില്ലാതിരുന്നെങ്കില് അദ്ദേഹത്തെ ഇന്ന് ആരറിയുമായിരുന്നു.’
മദന്‍മോഹനെ പോലെ സലില്‍ ചൗധരിയും ചെറിയ ചിത്രങ്ങള്‍ക്ക് വേണ്ടി സംഗീതംചെയ്തിരിക്കുന്നത് ബോളീവുഡില്‍ അവരുടെ സാധ്യതകളെ ബാധിച്ചു. പല സിനിമകളുംപുറത്തുവന്നില്ല. വന്നതാകട്ടെ ചെറുകിട നിര്‍മാതാക്കളുടെ പടങ്ങളും. പലതും ബോക്സോഫീസില്പരാജയപ്പെട്ടു.
എഴുപതുകളുടെ അവസാനമായപ്പോഴേക്കും രാഹുല്‍ദേവ് ബര്‍മനും ലക്ഷ്മീകാന്ത് പ്യാരേലാലുംസംഗീതത്തെ മാറ്റിക്കഴിഞ്ഞിരുന്നു എന്നു മനസ്സിലാക്കി സലിന്‍ദാ സംഗീതരംഗത്തുനിന്ന് പതുക്കെപിന്വലിയുകയായിരുന്നു.
മലയാളത്തില്‍ സലില്‍ ദായുടെ വരവ് ഒരു ചരിത്രം സൃഷ്ടിച്ച സിനിമയിലൂടെയായിരുന്നു (ചെമ്മീന്രാമു കാര്യാട്ടാണ് അദ്ദേഹത്തെ മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. ചെമ്മീനിലെകടലിനക്കരെ പോണോരെ മാനസമൈനേ വരൂ’ എന്നീ ഗാനങ്ങള്‍ നിലനില്‍ക്കുന്ന ഗാനത്തോളം ഒരുമലയാളിയും സലില്‍ ചൗധരിയെ മറക്കില്ല.
‘ദേവദാസ്’, ‘വിഷുക്കണി’, ‘ഈ ഗാനം മറക്കുമോ’, എന്നു തുടങ്ങി, ‘തുമ്പോളികടപ്പുറം’ വരെഇരുപത്തിയഞ്ചോളം സിനിമകള്‍. നെല്ലിലെ ‘നീല പൊന്മാനേ’ ‘മദനോത്സവ’ത്തിലെ ‘സാഗരമേശാന്തമാകുക നീ’, ദേവദാസിലെ പദരേണു തേടിയലഞ്ഞു, പ്രതീക്ഷയിലെ ഓര്‍മകളേ കൈവളചാര്‍ത്തി, വിഷുക്കണിയിലെ മലര്‍ക്കൊടി പോലെ വര്ണക്കൊടിപോലെ, ഈ ഗാനം മറക്കുമോയിലെകുറുമൊഴി മുല്ലപ്പൂവേ, എന്നുതുടങ്ങി 106 ഗാനങ്ങള്‍ സലില്‍ ദാ മലയാളിക്കു സമ്മാനിച്ചു.
ഒരു ബംഗാളിയാണ് ഇത്രയും മലയാളിത്തമുള്ള ഗാനങ്ങള്‍ സൃഷ്ടിച്ചതെന്ന് വിശ്വസിക്കാന്‍ ഓരോസംഗീത പ്രേമിയും പാടുപെട്ടു. ‘കദളീ ചെങ്കദളീ’ എന്ന പാട്ടിലൂടെ ലതാമങ്കേഷ്കറിനേയുംമാനസമൈനേ വരു’ എന്ന ഗാനത്തിലൂടെ മന്നാഡേയേയും സലില്‍ദാ മലയാളത്തിന്പരിചയപ്പെടുത്തി.
സലില്‍ദായുടെ ട്യൂണിനൊപ്പിച്ച് പാട്ടെഴുതാന്‍ ചില ഗാനരചയിതാക്കള്‍ നന്നേ കഷ്ടപ്പെട്ടു. ട്യൂണിനൊപ്പിച്ച് പാട്ടെഴുതുക എന്നത് അക്കാലത്ത് മലയാളസിനിമയില്‍ പരിചയമുള്ളതായിരുന്നില്ല. പ്രവചനാതീതമായി ശൈലിയില്‍ ലളിതമായ ഈണങ്ങളും സങ്കീര്‍ണമായ പാട്ടിന്റെ വഴികളുംആസ്വാദകര്ക്ക് നല്കിയ മഹാപ്രതിഭ 1995 സെപ്റ്റംബര്‍ അഞ്ചിന് ഓര്‍മ്മയായി. ( ( 1964.) ‘ ‘
Comments
Post a Comment