ബോംബെ ടാകീസ് - 2
മീനാകുമാരി ; സിനിമയിലെ ദുഃഖ പുത്രി ;
ജീവിതത്തിലും
പക്കീസ എന്ന സിനിമ കണ്ടവരാരും അതിലെ ശാഹിബ്ജാന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബോളിവുഡ് ലെ ആദ്യത്തെ
ദുരന്ത നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീന കുമാരിയായിരുന്നു അത്.പക്കീസ മീന കുമാരിയുടെ അവസാന ചിത്രമായിരുന്നു .സിനിമ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മീന വെള്ളിതിരയോടു യാത്ര പറഞ്ഞിരുന്നു .പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിഷാദ ചിരിയുമായി യൌവനത്തില്‍ ജീവിതത്തോട് വിടപറയുന്ന രണ്ടാമത്തെ നടിയായിരുന്നു മീന കുമാരി .മധുബാലയായിരുന്നു ആദ്യ നടി.
1932 ആഗസ്റ്റ് 1 നു മുംബൈയില്‍ ജനിച്ച മുഹജബീന്‍ ബാനോ വാണ് പിന്നീടു മീന കുമാരി എന്നാ പേരില്‍ അറിയപെട്ടത് .പിതാവ് അലി ബക്ഷ് ഹാര്‍മോണിയം വായിക്കുകയും സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജ് നടിയും നര്‍ത്തകിയും ആയിരുന്ന അമ്മ പ്രഭാവതി ദേവി അലി ബാക്ഷിന്റെ രണ്ടാം ഭാര്യയായിരുന്നു .വിവാഹത്തിന് ശേഷം അവര്‍ ഇഖ്‌ബാല്‍ ബീഗം എന്നാ പേര് സീകരിച്ചു .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അലി ബക്ഷ് ആറാം വയസ്സില്‍ തന്നെ കുട്ടിയായ മുഹജബീനെ നിര്‍ബന്ധിച്ചു സിനിമകളില്‍ അഭിനയിപ്പിക്കുകയായിരുന്നു.അവള്‍ കരയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു .ബേബി മീന എന്ന പേരില്‍ ബാല നടി യായിട്ടായിരുന്നു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്
1952 ല്‍ പുറത്തുവന്ന വിജയ്ഭ്ട് സംവിധാനം ചെയ്ത ബൈജു ബാവരയാണ് മീന കുമാരിയുടെ ജീവിതത്തില്‍ വഴിത്തിരിവായത് .നൌഷാദിന്റെ സംഗീതവും റഫിയുടെ ഗാനങ്ങളും ബൈജു ബാവരയെ വലിയൊരു ചരിത്ര വിജയമാകി മാറ്റി '.ഓ ദുനിയാ കെ രഖവാലെ' പോലുള്ള ഗാനങ്ങള്‍ മുഹമ്മദ് റഫിയെ പിന്നണി ഗാന രംഗത്ത് സ്ഥിര പ്രതിഷ്ട്ട നേടി കൊടുത്തു. ബൈജു ബാവരുടെ വിജയം മീന കുമാരിയെ സൂപര്‍ താര പദവി യില്ലെക്കുയര്‍ത്തി. ബോളിവുഡില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറി.
പരിണീത (1953 ) ദായിര (1953 ) ഏക് കി രാസ്ത (1956 )ശ്രദ്ധ (1957 ) എന്നീസിനിമയിലെ റോളുകള്‍ ഒരു ദുഃഖ നായികയുടെ പരിവേഷം അവര്‍ക്ക് സമ്മാനിച്ചു ഗുരു ദത്തിന്റെ സാഹിബ് ബിബി ഓര്‍ ഗുലാം ലെ അഭിനയം മീനകുമാരിക്ക് ഏറെ പ്രശംസ നേടികൊടുത്തു .സാഹിബ് ബിബി ഒരു സംഗീത ചിത്രമായിരുന്നു .നജവോ സയ്യാന്‍ ചുദ കെ ബയ്യാന്‍, കോയി ദൂര്‍ സെ ആവാസ് ദേ,സാകിയ ആജ് മുജെ നീന്ത് നഹി ആയേഗി, മേരീ ബാത് രഹീ മേരീ മന്‍ മേം എന്നീ പാട്ടുകള്‍ എക്കാലത്തും സംഗീത പ്രേമികളുടെ മനസ്സില്‍ ഉണ്ടാവും.ഈ ചിത്രത്തിലെ അഭിനയത്തിന് മീനയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു
പ്രശസ്ത സംവിധായകന്‍ കമല്‍ അമ്രോഹി യുമായുള്ള പ്രണയ ബന്ധം മീന കുമാരിയുടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരുവായി. .
മീന അദ്ധേഹത്തിന്റെ രണ്ടാം ഭാര്യയായി .കമല്‍ അമ്രോഹിക്ക് അവളെക്കാള്‍ 15 വയസ്സ് കൂടുതലുണ്ടായിരുന്നു .കമലിന്റെ പക്കീസ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. മീന കുമാരിയായിരുന്നു നായിക .ഇത്നിടെ മീനയും കമല്‍ അമ്രോഹിയും തമ്മിലുള്ള ബന്ധം വഷളായി . അത് 1964 ല്‍ വിവാഹ മോചനത്തില്‍ കലാശിച്ചു .അവര്‍ മദ്യത്തിനു അടിമയായി .കരള്‍ രോഗം ബാധിച്ചു ലണ്ടനിലും സിസ്സ്വര്‍ലാണ്ടിലും ചികിത്സക്ക് കൊണ്ടുപോയി .ഇതിനിടെ പകീസയുടെ ഷൂട്ടിംഗ് മുടങ്ങി പോയിരുന്നു കമലിന്റെയും മീനയുടെയും വിവാഹ മോചനം സിനിമയെ പാതിവഴിയില്‍ നിലച്ചു.
പിന്നീടു സുനില്‍ ദത്തും നര്‍ഗിസും പക്കീസ പൂര്‍ത്തിയാക്കാന്‍ മീനയെ നിര്‍ബന്ധിച്ചു .അവരുടെ നിര്‍ബന്ധം മൂലം സിനിമ പൂര്‍ത്തിയാക്കാന്‍ മീന കുമാരി തയ്യാറായി .അപ്പോഴേക്കും അവര്‍ പൂര്‍ണമായും രോഗ ബാധിതയായി കഴിഞ്ഞിരുന്നു . സിനിമ തുടങ്ങിയപ്പോള്‍ അവര്‍ കിടക്കുന്ന രംഗവും മറ്റു മാണ് ചിത്രീകരിച്ചത് .നൃത്ത രംഗങ്ങളില്‍ പദ്മ ഖന്ന യെ ഡ്യൂപായി ഉപയോഗിച്ചു. 1958 ല്‍ തുടങ്ങിയ പക്കീസ പതിനാല് വര്ഷം കഴിഞ്ഞ് 1972 ലാണ് പുറത്തു വന്നത് . അപ്പോഴേക്കും ലിവര്‍ സിറോസിസ് ബാധിച്ചു മീന ഈ ലോകം വിട്ടു പോയിരുന്നു .തനിക്കു തീരെ താല്പര്യ മില്ലാതെ അഭിനയിച്ച പക്കീസയുടെ പേരിലാണ് പ്രേഷകര്‍ ഇന്നും മീന കുമാരിയെ ഓര്‍ക്കുന്നത് എന്നതാണ് ഏറെ വിചിത്രം. അവസാന കാലത്ത് മീന തികച്ചും എകയായിരുന്നു .കമല്‍ അമ്രോഹിയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം ഗുല്‍സാര്‍ മായും ധര്‍മെന്ദ്രയുമായും അടുപ്പമുണ്ടായിരുന്നു .പക്ഷെ താന്‍ വിശ്യസിച്ചവര്‍ എല്ലാം ഉപേഷിച്ച് എന്ന് തോന്നിയപ്പോള്‍ അവര്‍ ദുഃഖം മറികടക്കാന്‍ മദ്യപാനതിലേക്ക് തിരിഞ്ഞു . ഈ സമയത്ത് തന്നെ ഇടയ്ക്കു നിന്ന് പോയ കവിത രചന പുനരാരംഭിച്ചു മീനയുടെ ഗസലുകള്‍ അവരുടെ മരണ ശേഷം ഗുല്‍സാര്‍ പ്രസിദ്ധി കരിച്ചു
Comments
Post a Comment