Skip to main content

സന്തൂറിന്റെ ദൃശ്യഭാഷ

തിയേറ്റര്‍ / നദീംനൗഷാദ്

shiva-kumarസംഗീതകാരന്‍മാരെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ ഇന്ത്യന്‍ ഭാഷകളില്‍ അധികം പുറത്തു വന്നിട്ടില്ല. സംഗീതം എങ്ങനെ ദൃശ്യഭാഷയിലൂടെ അവതരിപ്പിക്കുമെന്ന സന്ദേഹം തന്നെയായിരിക്കും ഇതിന് കാരണം. വിശ്രുത സന്തൂര്‍ വാദകന്‍ പണ്ഡിറ്റ് ശിവകുമാറിനെക്കുറിച്ച് ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത അന്തര്‍ധ്വനിയെന്ന 68 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സംഗീതകാരന്മാരെക്കുറിച്ച് അപൂര്‍വ്വമായി മാത്രം പുറത്തുവരുന്ന ചിത്രങ്ങളില്‍ മികച്ചതാണ്. അംബേദ്കര്‍ എന്ന സിനിമയിലൂടെ ഇന്ത്യന്‍ സിനിമാ രംഗത്ത് വ്യക്തിമുദ്ര പതിപ്പി്ച്ച സംവിധായകനാണ് ജബ്ബാര്‍ പട്ടേല്‍.

കാശ്മീര്‍ താഴ് വരയിലെ നാടോടി സംഗീത പാരമ്പര്യത്തില്‍ പിറന്ന സന്തൂര്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ കാരണം പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയാണ്. തബലയില്‍ തുടങ്ങിയ തന്റെ സംഗീതയാത്ര വിവരിച്ചുകൊണ്ടാണ് ഡോക്യുമെന്ററി ആരംഭിക്കുന്നത്. ഒരിക്കല്‍ ശിവകുമാറിന്റെ പിതാവ് തന്നെയാണ് സന്തൂര്‍ കയ്യില്‍ നല്‍കി ഇത് പഠിക്കണമെന്ന് മകനെ ഉപദേശിക്കുന്നത്. ശര്‍മ്മയെ വാദ്യോപകരണം പഠിപ്പിച്ചതും അദ്ദേഹം തന്നെയാണ്.

വായിക്കാന്‍ അത്ര എളുപ്പമൊന്നുമല്ല സന്തൂര്‍. അതുകൊണ്ടായിരിക്കാം ആദ്യകാലങ്ങളില്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ മുന്‍നിരയില്‍ സന്തൂറിന് സ്ഥാനമുണ്ടായിരുന്നില്ല. ശിവകുമാര്‍ ശര്‍മയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട പരിശ്രമം കൊണ്ടാണ് സന്തൂറിന് ഇന്നുള്ള മാന്യമായ സ്ഥാനം ലഭിച്ചത്. ഹരിപ്രസാദ്, ചൗരസ്യ, പണ്ഡിറ്റ് ജസ്‌രാജ്, സക്കീര്‍ഹസൈന്‍, യാഷ്‌ചോപ്ര, മകന്‍ രാഹുല്‍ ശര്‍മ എന്നിവര്‍ ശിവകുമാര്‍ ശര്‍മയുമായുള്ള തങ്ങളുടെ അനുഭവം ഡോക്യുമെന്ററിയില്‍ പങ്കുവെക്കുന്നുണ്ട്.

കാശ്മീര്‍ താഴ് വരയില്‍ നിന്നും സന്തൂറുമായി ബോംബെയിലെത്തിയ ശിവകുമാര്‍ശര്‍മ പ്രശസ്ത സംവിധായകന്‍ ശാന്താറാമിന്റെ ജനക് ജനക് പായല്‍ എന്ന സിനിമയിലെ പശ്ചാത്തല

ജബ്ബാര്‍ പട്ടേല്‍

ജബ്ബാര്‍ പട്ടേല്‍

സംഗീതം നിര്‍വ്വഹിച്ചതും സില്‍സില എന്ന സിനിമക്ക് വേണ്ടി ചൗരസ്യയും ശിവകുമാര്‍ ശര്‍മയും ചേര്‍ന്ന് ശിവ-ഹരി എന്ന പേരില്‍ സംഗീത സംവിധാനം ചെയ്ത കാലത്തെക്കുറിച്ചും ഹരിപ്രസാദ് ചൗരസ്യയും യാഷ് ചോപ്രയും ഓര്‍ക്കുന്നുണ്ട്. അല്ലാരാഖയും മകന്‍ സാക്കിര്‍ ഹസൈനുമായുള്ള ബന്ധം ഒരു കുടുംബം പോലെയായിരുന്നെന്ന് ശര്‍മ പറയുന്നു. സക്കീര്‍ഹുസൈനും ശിവകുമാര്‍ ശര്‍മയുമുള്ള സ്റ്റേജ് പരിപാടിയും മകന്‍ രാഹുല്‍ശര്‍മ സന്തൂറും ശിവകുമാര്‍ തബലയും (തബലയിലായിരുന്നു ശിവകുമാര്‍ശര്‍മയുടെ തുടക്കം) വായിക്കുന്നതും അദ്ദേഹം പാടുന്നതുമെല്ലാം സംഗീതപ്രമേകള്‍ക്ക് ഡോക്യുമെന്ററിയിലൂടെ മാത്രം കാണാവുന്നതാണ്. കാശ്മീരില്‍ വെച്ച് ചിത്രീകരിച്ച ഡോക്യുമെന്ററി രാജ്യത്ത് നടക്കുന്ന മത വര്‍ഗീയ സംഘര്‍ങ്ങളിലുള്ള തന്റെ ഉത്കണ്ഠ അറിയിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.


Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും അ യഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല. 1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു...