Skip to main content

Posts

ബോംബെ ടാകീസ് - 2  മീനാകുമാരി ; സിനിമയിലെ ദുഃഖ പുത്രി ; ജീവിതത്തിലും   പക്കീസ എന്ന സിനിമ കണ്ടവരാരും അതിലെ ശാഹിബ്ജാന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബോളിവുഡ് ലെ ആദ്യത്തെ ദുരന്ത നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീന കുമാരിയായിരുന്നു അത്.പക്കീസ മീന കുമാരിയുടെ അവസാന ചിത്രമായിരുന്നു .സിനിമ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മീന വെള്ളിതിരയോടു യാത്ര പറഞ്ഞിരുന്നു .പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിഷാദ ചിരിയുമായി യൌവനത്തില്‍ ജീവിതത്തോട് വിടപറയുന്ന രണ്ടാമത്തെ നടിയായിരുന്നു മീന കുമാരി .മധുബാലയായിരുന്നു ആദ്യ നടി. 1932 ആഗസ്റ്റ്‌ 1 നു മുംബൈയില്‍ ജനിച്ച മുഹജബീന്‍ ബാനോ വാണ് പിന്നീടു മീന കുമാരി എന്നാ പേരില്‍ അറിയപെട്ടത്‌ .പിതാവ് അലി ബക്ഷ് ഹാര്‍മോണിയം വായിക്കുകയും സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജ് നടിയും നര്‍ത്തകിയും ആയിരുന്ന അമ്മ പ്രഭാവതി ദേവി അലി ബാക്ഷിന്റെ രണ്ടാം ഭാര്യയായിരുന്നു .വിവാഹത്തിന് ശേഷം അവര്‍ ഇഖ്‌ബാല്‍ ബീഗം എന്നാ പേര് സീകരിച്ചു .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അലി ബക്ഷ്  ആറാം വയസ്സില്‍ തന്നെ കുട്ടിയായ മുഹജബീനെ നിര്‍ബന്ധി...
കാറ്റില്‍ ചലിക്കുന്ന ഒരു കൊടിയെപറ്റി രണ്ടു പേര്‍ തര്‍ക്കതിലായി " സത്യത്തില്‍ കാറ്റാണ്‌ ചലിക്കുനത് " ഒന്നാമെന്‍ പറഞ്ഞു " അല്ല , കോടിയാണ് ചലിക്കുന്നത് " രണ്ടാമന്‍ എതിര്‍ത്തു ആ വഴി വന്ന താവോ ഗുരു അവരുടെ തര്‍ക്കം കേട്ടു അദ്ദേഹം പറഞ്ഞു " കാറ്റും കോടിയുമല്ല , മനസാണ് ചലിക്കുന്നത് " ഒരു കുട്ടി പകല്‍ നേരത്ത് കത്തിച്ചു വെച്ച വിളക്കുമായി നടന്നു പോകുന്നത് ഹസനുല്‍ ബസരി കണ്ടു . അദ്ദേഹം ചോദിച്ചു ?" എവിടെ നിന്നാണ് വെളിച്ചം കൊണ്ടുവരുന്നത് " ഉടനെ വിളക്ക് ഊതി കേടുതിയിട്ടു അവന്‍ ചോദിച്ചു " ഇപ്പോള്‍ എവിടെക്കാണ്‌ വെളിച്ചം പോയത് ?" [ ഒലിവ് പ്രസിദ്ധീകരിച്ച മിസ്റ്റിക് കഥകള്‍ എ ന്ന പുസ്തകത്തില്‍നിന് ]
മഹമൂദ് ദര്‍വീഷ് വാക്കുകള്‍ എന്‍റെ വാക്കുകള്‍ ഗോതമ്പയിരുന്നപ്പോള്‍ ഞാന്‍ ഭൂമി യായിരുന്നു എന്‍റെ വാക്കുകള്‍ ക്രോധമായിരുന്നപ്പോള്‍ ഞാന്‍ കൊടുങ്കാറ്റ് ആയിരുന്നു എന്‍റെ വാക്കുകള്‍ പര്‍വതമായിരുന്നപ്പോള്‍ ഞാന്‍ പുഴയായിരുന്നു എന്‍റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍ ഈച്ചകള്‍ എന്‍റെ ചുണ്ടിനെ പൊതിഞ്ഞു
ഫ്രെടെരിക്കോ ഗാര്‍സിയ ലോര്‍ക പൊള്ളയായ ഓറഞ്ച് മരത്തിന്‍റെ പാട്ട് മരം വെട്ടുകാര എന്റെ നിഴല്‍ മുറിച്ചു മാറ്റു കയ്ക്കുന്നില്ല എന്ന പീഡനത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തു. എന്തിനാന്നു ഞാന്‍ കണ്ണാടികളുടെ ഇടയില്‍ ജനിച്ചത്‌ പകല്‍ വെളിച്ചം എനിക്ക് ചുറ്റും തിരിയുന്നു രാതി അതിന്റെ നക്ഷത്ര സന്ച്ചരങ്ങളില്‍ എന്നെ ആവര്‍ത്തിക്കുന്നു. എനിക്ക് സ്വയം കാണാതെ ജീവിക്കണം. എനിക്ക് ഉമിയും പ്രാണികളെയും സ്വപ്നം കാണാം. എന്റെ ഉള്ളിലെ സ്വപ്നത്തെ പച്ചില പടര്‍പ്പും പക്ഷികളും ആക്കി മാറ്റു. മരം വെട്ടുകാര എന്റെ നിഴല്‍ മുറിച്ചു മാറ്റു കയ്ക്കുന്നില്ല എന്ന പീഡനത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തു.
എന്‍റെ ജീവിതം ദയ പവാര്‍ ( മറാത്തി ദളിത്‌ കവിത) ഞാന്‍ ഈ അണക്കെട്ട് പണിയാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ ജീവിതം വഴിമുട്ടാന്‍ തുടങ്ങി പ്രഭാതം വിടരുന്നു ആട്ടുകല്ലില്‍ ധാന്യങ്ങള്‍ ഒന്നും ഇല്ല ഇന്നത്തെ ഭക്ഷണത്തിന്നു ഞാന്‍ ഇന്നലത്തെ ഉമി ശേഖരിക്കുന്നു സൂര്യന്‍ ഉയരുന്നു എന്‍റെ ഉത്സാഹം ക്ഷയിക്കുന്നു എന്‍റെ കുഞ്ഞിന്നെ ഒരു കുട്ടക്കുള്ളില്‍ ഒളിപ്പിച്ചു എന്‍റെ കണ്ണുനീര്‍ മറച്ചുവെച്ചു ഞാന്‍ അണക്കെട്ട് പണിയാന്‍ പോവുന്നു അണക്കെട്ട് നിര്‍മിച്ചു കഴിഞ്ഞു അതവരുടെ കരിമ്പിന്‍ തോട്ടങ്ങള്‍ നനക്കുന്നു അവരുടെ കൃഷിയെ സമൃദ്ധവും മാംസള വുമാക്കുന്നു ഞാന്‍ കാട്ടിലൂടെ മൈലുകളോളം നടക്കുന്നു ഒരിറ്റു കുടിവെള്ള വും അനേഷിച്ചു ഞാന്‍ എന്‍റെ വിയര്‍പ്പുകൊണ്ട് കൃഷി നനക്കുന്നു ഉണങ്ങിയ ഇലകള്‍ എന്‍റെ വരണ്ട തോട്ടത്തെ നിറക്കുന്നു
മീര വെള്ളമില്ലാതെ താമര വാടുന്നത് പോലെ ചന്ദ്രനില്ലാതെ രാത്രി ഇരുട്ടുന്നതു പോലെ എന്റെ ഹൃദയവും അതുപോലെ . പ്രിയകൂട്ടുകാരാ രാത്രിയില്‍ ഞാന്‍ ഏകനായി നിന്നെ തേടി അലയുന്നു . നിന്നോടുള്ള പ്രണയം എന്നെ നയിക്കുന്നു . നിന്നെയോര്‍ത്തു എല്ലാ ദിവസവും എനിക്ക് വിശക്കുന്നു . നിനക്കായ്‌ എല്ലാ രാത്രിയും എനിക്ക് ദാഹിക്കുന്നു . എന്റെ ദുഃഖം വാക്കുകള്‍ക്കതീതം എന്റെ മനസ്സ് വിശ്രമാതിന്നപ്പുറം പ്രിയ കൂട്ടുകാരാ വരൂ എന്റെ ദുഃഖം തീര്‍ക്കൂ എന്റെ ഹൃദയത്തിന്നു ആനന്ദ മേകൂ നിനക്ക്കെന്റെ ഹൃദയ രഹസ്യങ്ങള്‍ അറിയാം . പ്രണയാതുരമായ കണ്ണുകളോടെ എന്നെ നോക്കു . അങ്ങനെ മൊഴിയുന്നു മീര
ഓടകുഴലിലെ അത്ഭുതപ്രതിഭയായ ടി ആര്‍ മഹാലിംഗം ത്തെ എന്‍ രമണി ഓര്‍ക്കുന്നു തിരുവന്തപുരത്ത് നടന്ന ഒരു സംഗീത കച്ചേരിയില്‍ പതിനഞ്ചു വയസ്സുകാരനായ ടി ആര്‍ മഹാലിംഗം ഓടക്കുഴലില്‍ ഭൈരവി രാഗം വായിക്കുന്നത് കര്‍ണാടക സംഗീതത്തിലെ മഹാരഥന്‍ മാരിലൊരാളായ ജി എന്‍ ബി കേട്ടു. അദ്ദേഹം ശെമ്മാങ്കുടി യോട് പറഞ്ഞു "അവന്‍ വായിക്കുനത് നീ കേട്ടോ ? ഈ പ്രതിഭയുടെ മുമ്പില്‍ കര്‍ണാടക സംഗീതത്തില്‍ നമുക്കൊരു സ്ഥാനവും ഉണ്ടാവില്ല നമുക്ക് സംഗീതം ഉപേഷിച്ച് മറ്റു തൊഴില്‍ നോക്കാം ". ശെമ്മാങ്കുടി മറുപടിയായി പറഞ്ഞു"വിദ്യാഭ്യാസമില്ലാത്ത എനിക്ക് എങ്ങനെ ഒരു ജോലി കിട്ടും ഗ്രാമത്തില്‍ പോയി കൃഷി ചെയ്യേണ്ടി വരും ". ഇതില്‍പരം ഒരു അംഗീകാരം മാലിക്ക് (ടി ആര്‍ മഹാലിംഗം മാലി എന്നാന്നു അറിയപ്പെടുന്നത് )കിട്ടാനില്ല. 1926 നവംബര്‍ 6 നു ജനിച്ച ടി ആര്‍ ഏഴാമത്തെ വയസ്സിലാന്നു ആദ്യത്തെ കച്ചേരി നടത്തിയത്. ഒന്‍പതാമത്തെ വയസ്സാകുമ്പോഴേക്കും മുന്‍നിര സംഗീതകാരന്‍ മാരില്‍ ഒരാളായി തീര്‍ന്നു . മാലി ഒരു അസാധാരണ പ്രതിഭ യായിരൂന്നു. കേള്‍ക്...