Skip to main content
എന്‍റെ ജീവിതം

ദയ പവാര്‍

(മറാത്തി ദളിത്‌ കവിത)

ഞാന്‍ ഈ അണക്കെട്ട് പണിയാന്‍ തുടങ്ങിയപ്പോള്‍
എന്‍റെ ജീവിതം വഴിമുട്ടാന്‍ തുടങ്ങി
പ്രഭാതം വിടരുന്നു
ആട്ടുകല്ലില്‍ ധാന്യങ്ങള്‍ ഒന്നും ഇല്ല
ഇന്നത്തെ ഭക്ഷണത്തിന്നു
ഞാന്‍ ഇന്നലത്തെ ഉമി ശേഖരിക്കുന്നു


സൂര്യന്‍ ഉയരുന്നു
എന്‍റെ ഉത്സാഹം ക്ഷയിക്കുന്നു
എന്‍റെ കുഞ്ഞിന്നെ ഒരു കുട്ടക്കുള്ളില്‍ ഒളിപ്പിച്ചു
എന്‍റെ കണ്ണുനീര്‍ മറച്ചുവെച്ചു
ഞാന്‍ അണക്കെട്ട് പണിയാന്‍ പോവുന്നു
അണക്കെട്ട് നിര്‍മിച്ചു കഴിഞ്ഞു
അതവരുടെ കരിമ്പിന്‍ തോട്ടങ്ങള്‍ നനക്കുന്നു
അവരുടെ കൃഷിയെ സമൃദ്ധവും മാംസള വുമാക്കുന്നു
ഞാന്‍ കാട്ടിലൂടെ മൈലുകളോളം നടക്കുന്നു
ഒരിറ്റു കുടിവെള്ള വും അനേഷിച്ചു
ഞാന്‍ എന്‍റെ വിയര്‍പ്പുകൊണ്ട് കൃഷി നനക്കുന്നു
ഉണങ്ങിയ ഇലകള്‍ എന്‍റെ വരണ്ട തോട്ടത്തെ നിറക്കുന്നു

Comments

Popular posts from this blog

D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...
രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും അ യഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്. ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല. 1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു...