സംഗീതം കൊണ്ട് ഞാന്‍ ദൈവത്തെ തൊടുന്നു
ഹരിപ്രസാദ് ചൗരസ്യ/ എസ് ശിവറാം
മൊഴിമാറ്റം: നദീം നൗഷാദ്
ബാംസുരിയില്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ ഒരാള്‍ മാത്രമേ ഇന്ത്യയിലുള്ളൂ- ഹരിപ്രസാദ് ചൗരസ്യ. ശഹനായിയില്‍ ബിസ്മില്ലാഖാനെങ്കില്‍ ബാംസുരിയില്‍ അത് ചൗരസ്യയാണ്. പണ്ഡിറ്റ് രവിശങ്കര്‍, അംജത് അലിഖാന്‍, സാക്കിര്‍ ഹുസൈന്‍, ശിവകുമാര്‍ ശര്‍മ എന്നിവരെപ്പോലെ ഹിന്ദുസ്ഥാനി ഉപകരണസംഗീതത്തിലെ വിസ്മയമാണ് ചൗരസ്യ. ശ്യാം ബെനഗലിന്റെ 'ഹരിപ്രസാദ് ചൗരസ്യ' എന്ന ഡോക്യുമെന്ററിയും ഉമാവാസുദേവിന്റെ 'റൊമാന്‍സിംഗ് ദ ഫ്‌ളൂട്ട്' എന്ന പുസ്തകവും ചൗരസ്യയെന്ന ബാംസുരിയുടെ സൗന്ദര്യത്തെ നമുക്ക് പരിചയപ്പെടുത്തുന്നു. ചൗരസ്യക്ക് സംവിധായകന്‍ അരവിന്ദയുമായുണ്ടായിരുന്ന അടുത്തബന്ധം പോക്കുവെയില്‍ എന്ന സിനിമക്ക് സംഗീതമൊരുക്കാന്‍ സാഹചര്യമൊരുക്കി. പോക്കുവെയിലിലെ സരോദ്- ബാംസുരി സംഗമം ഹിന്ദുസ്ഥാനി സംഗീതത്തില്‍ തന്നെ അപൂര്‍വമാണ്. ഈ വര്‍ഷത്തെ ഷെവലിയാര്‍ പുരസ്‌കാരം നേടിയ ചൗരസ്യ സംസാരിക്കുന്നു.
ഏത് പ്രായത്തിലാണ് സംഗീത പഠനം ആരംഭിച്ചത്?
പത്താമത്തെ വയസ്സിലാണ് തുടങ്ങിയത്. എനിക്ക് സംഗീതത്തില്‍ താല്പര്യമുണ്ടായിരുന്നു. അയല്‍ക്കാരനായ പണ്ഡിറ്റ് രാജാറാമില്‍ നിന്നാണ് ഹിന്ദുസ്ഥാനി വായ്പാട്ട് പഠിച്ചത്. അദ്ദേഹം എന്റെ കഴിവ് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഒരു ഗുസ്തിക്കാരനായിരുന്നു എന്റെ അച്ഛന്‍. മക്കളെ ഗുസ്തിക്കാര്‍ ആക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഞാന്‍ അച്ഛന്റെ കൂടെ ഗുസ്തിമത്സരങ്ങള്‍ കാണാന്‍ പോയിട്ടുണ്ട്. അദ്ദേഹത്തെ എനിക്ക് ഭയമായിരുന്നു. അദ്ദേഹത്തിന് മുഖം കൊടുക്കാതെ ഞാന്‍ ഒളിച്ചു നടക്കുമായിരുന്നു. സംഗീതം കേള്‍ക്കുമായിരുന്നെങ്കിലും അച്ഛന് താലപര്യമൊന്നും ഇല്ലായിരുന്നു. ഞങ്ങള്‍ സംഗീതം പഠിക്കുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല. അച്ഛന്‍ അറിയാതെയാണ് ഞാന്‍ സംഗീതപഠനം തുടങ്ങിയത്.
അമ്മയ്ക്ക് അറിയാമായിരുന്നോ?
എനിക്ക് നാലര വയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. അമ്മയെ കണ്ട ഓര്‍മയില്ല. അച്ഛന്‍ പിന്നീട് വിവാഹം കഴിച്ചില്ല. ഞങ്ങള്‍ നാലുപേരെ വളര്‍ത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തു. കര്‍ക്കശ സ്വഭാവക്കാരനായിരുന്ന അദ്ദേഹത്തെ കാണുന്നതുപോലും എനിക്ക് പേടിയായിരുന്നു.
എന്തുകൊണ്ടാണ് ഉപകരണ സംഗീതത്തിലേക്ക് മാറിയത്?
എന്റെ ശബ്ദം എനിക്ക് ഇഷ്ടമായിരുന്നില്ല. രണ്ട് വര്‍ഷം വായ്പാട്ട് പഠിച്ചതിനുശേഷം ഞാന്‍ ബാംസുരി പഠിക്കാന്‍ തീരുമാനിച്ചു. പണ്ഡിറ്റ് ഖോല്‍നാഥ് വായിക്കുന്നത് കേട്ടപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യനായി.
സ്‌കൂള്‍ വിദ്യാഭ്യാസം?
ഞാന്‍ ഇന്റര്‍മീഡിയറ്റ് വരെ പഠിച്ചു. പിന്നീട് പഠനം നിറുത്തി. ഞാന്‍ പഠനത്തില്‍ വട്ടപൂജ്യമായിരുന്നു. എനിക്ക് സംഗീതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു.
അരങ്ങേറ്റം എപ്പോഴായിരുന്നു?
എനിക്ക് പതിന്നാല് വയസ്സുള്ളപ്പോള്‍. അതൊരു ചെറിയ പ്രകടനമായിരുന്നു. 1954ല്‍ ഒറീസ്സയിലെ കട്ടക്ക് ആകാശവാണിയില്‍ ജോലികിട്ടിയപ്പോള്‍ ഞാന്‍ വീടുവിട്ട് ഓള്‍ ഇന്ത്യാ റേഡിയോവില്‍ ചേര്‍ന്നു.
വീട് വിട്ടപ്പോള്‍ അച്ഛന്റെ പ്രതികരണം എന്തായിരുന്നു?
അദ്ദേഹത്തെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. എങ്കിലും സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അദ്ദേഹം സന്തോഷിച്ചു. ഞങ്ങളുടെ കുടുംബത്തിന് സംഗീതപാരമ്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല സാമ്പത്തികമായി നല്ല സ്ഥിതിയുമായിരുന്നില്ല. അതുകൊണ്ട് ഈ ജോലി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എനിക്ക് സംഗീതപഠനം തുടരാന്‍ പറ്റില്ലായിരുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും ലക്ഷ്യം നേടാനുണ്ടെങ്കില്‍ അതിന് അവസരം ലഭിച്ചാല്‍ മറ്റെന്തെങ്കിലും ഉപേക്ഷിച്ചിക്കേണ്ടി വന്നതില്‍ നഷ്ടബോധം തോന്നേണ്ടതില്ല. വീട് വിട്ടതില്‍ എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല.
നല്ലൊരു ഗുസ്തിക്കാരനാകാമായിരുന്നില്ലേ?
എനിക്ക് അതില്‍ വേണ്ടത്ര താല്പര്യമുണ്ടായിരുന്നില്ല. അച്ഛനെ സന്തോഷിപ്പിക്കാനായിരുന്നു ഞാന്‍ പോയിരുന്നത്. അക്കാലത്ത് ഞാന്‍ ഉണ്ടാക്കിയെടുത്ത ആരോഗ്യമാണ് ഇപ്പോഴും ബാംസുരി വായിക്കാന്‍ എന്നെ പ്രാപ്തനാക്കുന്നത്.
ആകാശവാണിയിലെ ജോലി എങ്ങനെ താങ്കളുടെ കഴിവുകളെ പരിമിതപ്പെടുത്തി?
ഞാന്‍ അവിടെ ചേര്‍ന്നത് വലിയ സംഗീതജ്ഞന്‍മാരുടെ കൂടെ വായിക്കുന്ന ആളായിട്ടായിരുന്നു.
Comments
Post a Comment