അകം പൊള്ളിക്കുന്ന അനുഭവങ്ങള്‍
/ റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട് / പൂനൂര്‍ കെ കരുണാകരന്‍
പുസ്തക നിരൂപണം
എഴുത്തുകാരുടെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ അവ പലവിധത്തിലാണ് നമ്മളെ സ്വാധീനിക്കുക. ചിലത് നമ്മില്‍ നടുക്കവും വേദനയും ഉണ്ടാക്കും. മറ്റുചിലത് ജീവിതത്തിന്റെ അര്‍ഥമില്ലായ്മയെ കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തും. എന്നാല്‍ നമ്മുടെ ഉള്ളിലെ സ്വാര്‍ഥതയേയും കുടിലതയെയും പുറത്ത് കൊണ്ടുവന്ന് നമ്മെതന്നെ വിചാരണ ചെയ്യുന്ന അനുഭവങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലുള്ള അനുഭവങ്ങളുടെ സമാഹാരമാണ് പൂനൂര്‍ കെ കരുണാകരന്റെ 'റായ്ബറേലിയില്‍ നിന്ന് ഒരു സന്ദേശമുണ്ട്' എന്ന പുസ്തകം. കുതിരവട്ടം മനോരോഗാശുപത്രിയിലെ ഭരണവിഭാഗത്തില്‍ ജോലിചെയ്യുമ്പോഴുണ്ടായ ലേഖകന്റെ അനുഭവങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ പുസ്തകത്തില്‍.
'ഒരു മനോരോഗാശുപത്രിയിലെ അകകാഴ്ചകള്‍' എന്ന ആദ്യഭാഗത്തില്‍ നമ്മുടെ കാഴ്ചയേയും ബോധത്തേയും ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ലേഖകന്‍. 'റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട്' എന്ന ആദ്യ ലേഖനത്തില്‍ മനോരോഗം ഭേദമായ രാംരത്തി എന്ന വൃദ്ധ ഗ്രാമത്തലവന്റെ കാരുണ്യംകൊണ്ട് നാട്ടില്‍ തിരിച്ചെത്തിയ കഥ പറയുന്നു. രോഗം ഭേദമായ പല രോഗികളെയും ആ മനോരോഗാശുപത്രിയില്‍ ഉപേക്ഷിക്കുന്ന മലയാളികള്‍ക്ക് ഈ സംഭവം ഒരു പാഠമാണ്. ആശുപത്രിയില്‍ അമ്മയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മനസ്സാക്ഷിയില്ലാത്ത രണ്ട് ആണ്‍മക്കളും മനോരോഗം ഭേദമായ മകളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോവണമെന്ന് അറിയിച്ചപ്പോള്‍ 'എനിക്ക് വേറെയും മക്കളുണ്ട്' എന്ന് രോഷത്തോടെ പ്രതികരിച്ച അമ്മയെയും പോലെ ഒരുപാട് ഹൃദയശൂന്യരായ മനുഷ്യരുടെ പ്രവൃത്തികള്‍ക്ക് ലേഖകന്‍ സാക്ഷിയായിട്ടുണ്ട്. ജീവിതത്തിലുള്ള ശുഭാപ്തിവിശ്വാസവും മനുഷ്യനന്മയിലുള്ള വിശ്വാസവും നഷ്ടപ്പെടുത്തുന്ന ഈ 'അകക്കാഴ്ചകള്‍' ഏതു മനുഷ്യസ്‌നേഹിയേയും നൊമ്പരപ്പെടുത്തും.
മനുഷ്യദു:ഖങ്ങളെ തികഞ്ഞ നര്‍മത്തോടെ പറയുന്ന 'ബഷീര്‍ശൈലി' യെ ഓര്‍മിപ്പിക്കുന്നതാണ് പൂനൂര്‍ കെ കരുണാകരന്റെ ശൈലിയും. ഇത് അനുഭവങ്ങളെ കൂടുതല്‍ തീവ്രമാക്കുന്നുണ്ട്. മനോരോഗികള്‍ക്ക് വസ്ത്രം വിതരണം ചെയ്യാന്‍ വരുന്ന പൊങ്ങച്ചക്കാരനും ടൂറിസ്റ്റ് കേന്ദ്രംപോലെ ആശുപത്രിയില്‍ കാഴ്ചകാണാന്‍ എത്തുന്ന ചെറുപ്പക്കാരനുമെല്ലാം അദ്ദേഹത്തിന്റെ നര്‍മത്തിന്റെ ശരങ്ങള്‍ ഏല്‍ക്കുന്നുണ്ട്.
ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുന്ന രോഗികളുടെ തീവ്രമായ ഒറ്റപ്പെടലും ദു:ഖവുമൊക്കെ 'സ്വന്തമെന്ന പദത്തിനെന്തര്‍ഥം' എന്ന ലേഖനത്തില്‍ കാണാം. 'വികൃതിപ്പൂച്ചകളെ ആളൊഴിഞ്ഞ വിദൂര സ്ഥലങ്ങളില്‍ ഉപേക്ഷിച്ച് പോരുന്ന ലാഘവത്തോടെ, തങ്ങളുടെ പ്രിയപ്പെട്ടവരെയും ഉടയവരെയും ആസ്പത്രിയുടെ അപര്യാപ്തതകളും ദുരിതങ്ങളും നിറഞ്ഞ അകത്തളങ്ങളിലേക്ക് നിര്‍ദാക്ഷിണ്യം നടതള്ളി, ഭാരമൊഴിവാക്കുന്ന മനസ്സുകളുടെ മാര്‍ദവമില്ലായ്മയെ, കാലഘട്ടത്തിന്റെ ശാപമെന്നോ സവിശേഷതയെന്നോ പറഞ്ഞൊഴിയാന്‍ കഴിയില്ല തന്നെ.' മനുഷ്യരുടെ സ്വാര്‍ഥതയേയും കുടിലതയേയും വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നവയാണ് ഈ പുസ്തകത്തിലെ ആദ്യഭാഗത്തെ ലേഖനങ്ങള്‍.
'കാഴ്ചകളുടെ വര്‍ത്തമാനകാലം' എന്ന രണ്ടാം ഭാഗത്തില്‍ നമ്മുടെ നിത്യജീവിതത്തിലെ സാധാരണ കാഴ്ചകളിലെ അസാധാരണത്വം കാണിച്ചു തരുന്നു. 'ഒരു ദു:ഖാന്വേഷണ കഥ' എന്ന ലേഖനത്തില്‍ സുഹൃത്തായ മേനോന്‍ സാറിന്റെ മരണവിവരം അറിഞ്ഞ് പിറ്റേ ദിവസം ആ വീട് സന്ദര്‍ശിച്ച ലേഖകന് രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ് എന്നിവയെകുറിച്ചുള്ള ചര്‍ച്ചകളും ബഹളങ്ങളുമുള്ള ഒരു അന്തരീക്ഷമാണ് കാണാനായത്. മരിച്ചുപോയ മേനോന്‍സാറിനെ പറ്റി ആരും ഒന്നും പരാമര്‍ശിക്കുന്നില്ല. 'ഈ ബഹളങ്ങള്‍ക്കിടയില്‍ മേനോന്‍ സാറിന്റെ അന്ത്യസമയത്തെപ്പറ്റി എന്തെങ്കിലും ചോദിച്ചറിയാന്‍ രണ്ടുമൂന്ന് തവണ ശ്രമിച്ചു നോക്കി. 'മൈക്കിള്‍ ജാക്‌സന്റെ പാട്ടിനിടയില്‍ വടക്കന്‍പാട്ട് പാടാന്‍ വന്നവന്റെ പാഴ്‌വേലപോലെ ആ ശ്രമം ചീറ്റിപ്പോയി.'
ജര്‍മനിയില്‍ നിന്ന് കോഴിക്കോട് എത്തിയ വിദേശി പുതിയ ബസ് സ്റ്റാന്റില്‍ ബസ്സില്‍ കയറാന്‍ 'കിളി'യുടെ അനുമതിക്കായി ഭവ്യതയോടെ കാത്തുനില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ട,് അത് ഈ നാട്ടിലെ എന്തോ ആചാരമാണെന്ന് തെറ്റിദ്ധരിച്ച സായിപ്പിന്റെ കഥ വായിക്കുമ്പോള്‍ നമുക്ക് നിത്യകാഴ്ചയായ ഈ സാധാരണ സംഭവത്തെ അവതരിപ്പിക്കുന്നതില്‍ ലേഖകന്‍ കാണിക്കുന്ന വൈദഗ്ധ്യം നമ്മെ അത്ഭുതപ്പെടുത്തും.
സാഹിത്യത്തെക്കുറിച്ചാണ് സമാഹാരത്തിന്റെ അവസാനഭാഗം. ഇടശ്ശേരിയുടെ 'പെങ്ങള്‍', വള്ളത്തോളിന്റെ 'അള്ളാഹ്' എന്നീ കവിതകളും, പാലാ നാരായണന്‍ നായരെ കുറിച്ചുള്ള ഒരോര്‍മക്കുറിപ്പുമാണ് ഈ ഭാഗത്തെ പ്രധാന ലേഖനങ്ങള്‍. പൂനൂര്‍ കെ കരുണാകന്‍ ഒരു കവി ആയതുകൊണ്ടാവാം ഈ ലേഖനങ്ങള്‍ കവിതകളെക്കുറിച്ചുള്ള പഠനങ്ങള്‍ മാത്രമായി മാറിയത്. ഇടശ്ശേരിയുടെ 'പെങ്ങള്‍' എന്ന കവിതയെക്കുറിച്ച് പറയുന്നു അലൗകികമായ സ്‌നേഹഭാവത്തോടെ, വികാരപരമായ അടുപ്പവും ആഭിമുഖ്യവും പുലര്‍ത്തുന്ന ഈ കവിത, എന്തുകൊണ്ടോ സാഹിത്യമണ്ഡലത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായിട്ടില്ല.'
വാചകക്കസര്‍ത്തുകളോ, ബുദ്ധിജീവിനാട്യങ്ങളോ ഇല്ലാതെ സംഭവങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ എല്ലാം തന്നെ വായനക്കാരുടെ ഓര്‍മയില്‍നിന്ന് അത്ര എളുപ്പമൊന്നും മാഞ്ഞുപോവില്ല.

Comments
Post a Comment