സ്വരത്തി ൻ്റെ ഗഗ നസീമ ആലാപനത്തി ൻ്റെ അനശ്വര സൌന്ദര്യം ഇന്ത്യ പാക് വിഭജന കാലത്ത് രാജസ്ഥാനില്‍ നിന്ന് പാകിസ്താനിലെ സഹീപാലിലേക്ക് നിരവധി കുടുംബങ്ങള്‍ കുടിയേറിയിരുന്നു. അവയില്‍ ഒന്നായിരുന്നു ജയ്പൂരിലെ കലാവന്ത്കുടുംബം. ആ കുടുംബത്തിലെ ഒരു ഗായകന്‍ പിന്നീടു ഗസലിന്റെ ഉയരങ്ങള്‍ കീഴടക്കി ലോകം മുഴുവന്‍ അറിയപ്പെട്ടു. ഗസല്‍ പ്രേമികള്‍ അദ്ദേഹത്തിന്നു 'ശഹന്ഷ-ഇ -ഗസല്‍ '( ഗസലുകളുടെ ചക്രവര്‍ത്തി ) എന്ന പേര്നല്കി ആദരിച്ചു. മെഹ്ദി ഹസ്സന്‍ എന്ന അതുല്യ ഗായകനായിരുന്നു അത്. 'ദൈവം മെഹ്ദി ഹസ്സനിലൂടെ പാടുന്നു ' എന്ന് അത്ഭുതത്തോടെ ലത മങ്കേഷ്കര്‍ പറഞ്ഞ അതേ ഗായകന്‍ തന്നെ. പ്രണയമാണ് മിക്ക ഗസലുകളുടെയും വിഷയം. ആത്മീയത ,വിപ്ലവം ,വിരഹം എന്നിവയും ഗസലുകള്‍ക്ക് വിഷയമാവാറുണ്ട്. കവി ഗസലില്‍ പ്രാധാന്യം കൊടുക്കുന്ന വികാരങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പികുക എന്നതാണ് ഒരു ഗസല്‍ ഗായകന്റെവെല്ലുവിളി. മെഹ്ദി ഹസ്സന്‍ തന്റെ പ്രതിഭ കൊണ്ട് വരികളെ സ്പര്‍ശിച്ചു അതിന്റെ സൌന്ദര്യം ശ്രോതാവിലേക്ക് പക...