നിസാര്‍ ഗബ്ബാനിയുടെ കവിതകള്‍
1
വേനല്‍ കാലത്തു
ഞാന്‍ കടല്‍തീരത്തു ഇരിക്കുന്നു
നിന്നെ കുറിച്ച് ഓര്‍ക്കുന്നു
നിന്നോട് എനികെന്താണ് തോന്നിയതെന്ന്
ഞാന്‍ കടലിനോടു പറഞ്ഞിരുന്നെങ്കില്‍
കടല്‍ അതിന്‍റെ തീരം ഉപേഷിച്ച് പോവുമായിരുന്നു
അതിന്റെ ചിപ്പികളെയും
മത്സ്യങ്ങളെയും
എന്നിട്ട് എന്നെ പിന്തുടരുമായിരുന്നു
2
എന്റെ കാമുകി ചോദിക്കുന്നു
ഞാനും ആകാശവും തമിലുള്ള വെത്യാസം എന്താന്ന് ?
'വെത്യാസം, എന്റെ പ്രിയേ
നീ ചിരിക്കുമ്പോള്‍ ഞാന്‍ ആകാശത്തെ മറക്കുന്നു'
3
ഉന്മാദത്തില്‍
നീയെന്നോടോപ്പമെത്തിയാല്‍
നിന്‍റെ ആഭരണങ്ങള്‍ ഉപേക്ഷിക്കും
നിന്‍റെ കൈവളകളും
എന്നിട്ട്
എന്റെ കൈകളില്‍ ഉറങ്ങും
4
വെളിച്ചമാണ് വിളക്കിനെക്കാള്‍ പ്രധാനം
കവിതയാണ് കുറിപ്പ് പുസ്തകതെക്കാള്‍ പ്രധാനം
ചുംബനമാണ് ചുണ്ടിനെക്കാള്‍ പ്രധാനം
നിനക്കുള്ള എന്റെ കത്തുകള്‍
നമ്മള്‍ രണ്ടു പേരെക്കാള്‍ പ്രധാനമാണ്
അവ മാത്രമാണ്
ജനങ്ങള്‍ക്ക്
നിന്‍റെ സൌന്ദര്യവും
എന്റെ ഉന്മാദവും
തിരിച്ചറിയാനുള്ള
ഏക തെളിവ്
Comments
Post a Comment