Skip to main content
ബാഷോവിന്‍റെ കവിതകള്‍

( ജപ്പാനീസ്‌ ഹൈക്കു )
1
വിശാലമായ മുളംകാട്
ചരിന്നു പതിക്കുന്ന നിലാവ്
ഒരു കുയില്‍ പാടുന്നു

2

ചിത്ര ശലഭം ചിറകുകള്‍ കൊണ്ട്
ഓര്‍കിടിന്നു മേല്‍
സുഗന്ധം പരത്തുന്നു






3
പഴയ കുളം

ഒരു തവള ചാടുന്നു
വെള്ളം ചിതറി തെറിക്കുന്നു

4
അത്മാകളുടെ ഉത്സവം
ശ്മശാനത്തില്‍ നിന്ന്
ഇന്നും പുകയുണ്ട്
5
പരിശുദ്ദനായ ചന്ദ്രന്‍
നാടോടിയായ ഭിക്ഷു
അതിനെ മരുഭൂമി കടത്തുന്നു
6
അസ്തമിക്കുന്ന ചന്ദ്രന്‍
സന്ധ്യയുടെ നാലുമൂലയില്‍

അവശേഷിക്കുന്ന വസ്തുക്കള്‍
7
കൊയ്തുകാലത്തെ ചന്ദ്രന്‍
കിഴക്കന്‍ ദേശത്തെ കാലാവസ്ഥ
അനിശ്ചിതമായ ആകാശങ്ങള്‍
8
പുഴുവിന്‍റെ സ്ഥലം
ചെറിപഴങ്ങളുടെ
ഉള്ളിലാണെന്ന് തോന്നുന്നു
9
നിശബ്ദത
ചീവീട്
ന്‍റെ ശബ്ദം
പര്‍വതത്തെ തുളച്ചു കയറുന്നു
10
രാത്രിയില്‍ രഹസ്യമായി
ചന്ദ്രന് കീഴെ ഒരു പുഴു
ചെസ്നെട്ടു ധാന്യം തുളക്കുന്നു


11
ജമന്തിയുടെ സുഗന്ധം
പൂന്തോട്ടത്തില്‍
തേ
ഞ്ഞ ഒരു ചന്ദന കഷ്ണം മാത്രം
12
നിന്‍റെ പര്‍ണ്ണശാല
ചന്ദ്രനും ജമന്തി പൂവും
കൂടാതെ വലിയ ധാന്യ വയലുകളും
13
എല്ലാ ദിക്കുകളില്‍ നിന്നും കാറ്റ്
ചെറിദലങ്ങളെ കൊണ്ട് വരുന്നു
ഗ്രാബ് തടാകത്തിലേക്ക്
14
എല്ലാ രാത്രിയും
ശരത്കാല കാറ്റി
ന്‍റെ ശബ്ദം കേള്‍കുന്നു
മലയുടെ പിറകില്‍ നിന്ന്
15
ശരത്കാല കാറ്റ്
ദുഃഖം കൊണ്ട് തകര്‍ന്ന
അവന്‍റെ മല്‍ബെറി വടി
16
സംസാരിക്കുമ്പോള്‍
എന്‍റെ ചുണ്ടുകള്‍ മരവിക്കുന്നു
ശരത്കാല കാറ്റില്‍
17
ഞാന്‍ പോവുന്നു
നീ തനിച്ചാകുന്നു
രണ്ടു ശരത്കാലങ്ങള്‍
18
പൂമ്പാറ്റ യായി മാറാതെ
ശരത്കാലം കനക്കുന്നു
പുഴുവിന്
19
എന്തൊരു ഭാഗ്യം
കിഴക്കന്‍ താഴ്വാരം
മഞ്ഞിനെ സുഗന്ധ പൂരിതമാക്കുന്നു
20
പൂര്‍ത്തിയാകാത്ത
പാലത്തിന്മേല്‍
ആദ്യത്തെ മഞ്ഞു
വീഴുന്നു

Comments

Popular posts from this blog

രാഷ്ട്രീയത്തിലെ വേനല്‍ സിനിമയിലെ മഴ പുസ്തക നിരൂപണം ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക് / ലെനിന്‍ രാജേന്ദ്രന്‍ / തയ്യാറാക്കിയത് : കെ പി ജയകുമാര്‍ വില : 95 രൂപ പേജ് : 180/ ഡി സി ബുക്‌സ് , കോട്ടയം എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം. ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര...
മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്...