ഫൈസ് അഹമ്മദ് ഫൈസ്‌ന്‍റെ കവിതകള്‍
1
അവര്‍ എന്‍റെ പേനയും മഷിയും തട്ടി പറിച്ചാലും
ഞാന്‍ പരാതിപെടില്ല
കാരണം ഞാന്‍ എന്‍റെ വിരലുകള്‍
ഹൃദയ രക്തത്തില്‍ മുക്കിയിരിക്കുന്നു
അവര്‍ എന്‍റെ നാവു മുദ്ര വെച്ചാലും
ഞാന്‍ പരാതിപെടില്ല
കാരണം എന്‍റെ എല്ലാ ചങ്ങല കണ്ണികളും
നാവായി സംസാരിച്ചു തുടങ്ങും
2
കഴിഞ്ഞ രാത്രി
രാത്രി
നിന്നെ കുറിച്ചുള്ള
എന്‍റെ നഷ്ട സ്മരണകള്‍
തിരിച്ചു വന്നു
ഞാന്‍
ശൂന്യമായ വയല്‍ പോലെയായിരുന്നു
അവിടെ
വസന്തം പുഷ്പങ്ങള്‍ നിറച്ചു
മന്ദമാരുതന്‍
പതുക്കെ
ശ്രദ്ധിച്ചു വീശുന്ന
ഒരു മരുഭൂമി പോലെയാണ് ഞാന്‍
അകരന്നമായി ചിരിക്കുന്ന
മരണാസന്നനായ
ഒരു രോഗിയെ പോലെയാണ് ഞാന്‍
3
ഏകാന്തത
ഏകാന്തത
ഒരു പഴയ സുഹൃത്തിനെ പോലെ
എന്‍റെ വീട് സന്ദര്‍ശിക്കുന്നു
സായാന്ഹത്തില്‍ വീഞ്ഞ് പകരാന്‍
എന്നിട്ട് ഞങ്ങള്‍ ഒന്നിച്ചിരിക്കുന്നു
നിലാവിനെ കാത്തിരുന്നു കൊണ്ട്
നിന്‍റെ മുഖത്ത്
അതിന്‍റെ ഓരോ നിഴലും തിളങ്ങുവാന്‍
Comments
Post a Comment