സ്വരത്തിൻ്റെ ഗഗനസീമ
ആലാപനത്തിൻ്റെ
അനശ്വര സൌന്ദര്യം
ഇന്ത്യ പാക് വിഭജന കാലത്ത് രാജസ്ഥാനില്‍ നിന്ന് പാകിസ്താനിലെ
സഹീപാലിലേക്ക് നിരവധി കുടുംബങ്ങള്‍ കുടിയേറിയിരുന്നു.
അവയില്‍ ഒന്നായിരുന്നു ജയ്പൂരിലെ കലാവന്ത്കുടുംബം.
ആ കുടുംബത്തിലെ ഒരു ഗായകന്‍ പിന്നീടു ഗസലിന്റെ ഉയരങ്ങള്‍
കീഴടക്കി ലോകം മുഴുവന്‍ അറിയപ്പെട്ടു. ഗസല്‍ പ്രേമികള്‍
അദ്ദേഹത്തിന്നു 'ശഹന്ഷ-ഇ -ഗസല്‍ '( ഗസലുകളുടെ ചക്രവര്‍ത്തി )
എന്ന പേര്നല്കി ആദരിച്ചു. മെഹ്ദി ഹസ്സന്‍ എന്ന അതുല്യ
ഗായകനായിരുന്നു അത്. 'ദൈവം മെഹ്ദി ഹസ്സനിലൂടെ പാടുന്നു '
എന്ന് അത്ഭുതത്തോടെ ലത മങ്കേഷ്കര്‍ പറഞ്ഞ അതേ
ഗായകന്‍ തന്നെ.
പ്രണയമാണ് മിക്ക ഗസലുകളുടെയും വിഷയം.
ആത്മീയത ,വിപ്ലവം ,വിരഹം എന്നിവയും ഗസലുകള്‍ക്ക്
വിഷയമാവാറുണ്ട്. കവി ഗസലില്‍ പ്രാധാന്യം കൊടുക്കുന്ന
വികാരങ്ങള്‍ ഒട്ടും ചോര്‍ന്നു പോകാതെ അവതരിപ്പികുക
എന്നതാണ് ഒരു ഗസല്‍ ഗായകന്റെവെല്ലുവിളി.
മെഹ്ദി ഹസ്സന്‍ തന്റെ പ്രതിഭ കൊണ്ട് വരികളെ സ്പര്‍ശിച്ചു
അതിന്റെ സൌന്ദര്യം ശ്രോതാവിലേക്ക് പകരുന്നു. ഗസലിന്നു
യോജിച്ച ഈണവും രാഗവും നല്‍കുന്നതില്‍ അദ്ദേഹത്തിന്നു
ഒരു പ്രത്യേക വൈദ്ദഗ്ത്യമുണ്ട്. ഉദാഹരണമായി മുഗള്‍
രാജാവായിരുന്ന ബഹാദൂര്‍ ഷാ സഫര്‍ രചിച്ച ' ബാത്ത് കര്നെ
മുജെ മുഷ്കില്‍ ' എന്ന ഗസല്‍ പഹാഡി രാഗത്തിലാണ്
ചിട്ടപെടുത്തിയിരിക്കുന്നത്. ഫൈസ് അഹമ്മദ് ഫൈസ്‌ന്റെ
'ഗുലോം മേ രംഗ് ബരേ' എന്ന ഗസല്‍ ജിനജോതി രാഗത്തിലും,
അഹമ്മദ് ഫറസിന്റെ 'ശോല ന ജല്‍ബജാ' കീരവാണി
രാഗത്തിലുമാണ് ചിട്ടപെടുത്തിയിരിക്കുനത്‌ഈ ഗസലുകള്‍
കേള്‍കുമ്പോള്‍ അവയ്ക്ക് ഇതിനെക്കാള്‍ മികച്ച രാഗവും
ഈണവും ഇല്ലെന്നു നമുക്ക് ബോധ്യമാവും.
ഗസല്‍ ഗായകിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍
നടത്താന്‍ മെഹ്ദിഹസ്സന്സാധിച്ചു. അദ്ധേഹത്തിന്റെ
ആലാപനത്തില്‍ ഖയാലിന്റെയും ദ്രുപദിന്റെയും അംശങ്ങള്‍
കാണാം. ഗസലിനെ ശാസ്ത്രീയ സംഗീതവുമായി അടുപ്പിച്ചു
എന്നതാന്നു അദ്ധേഹത്തിന്റെ ഏറ്റവും വലിയ സംഭാവന.
സംഗീത പണ്ഡിത മാരെയും സാധാരണ കാരെയും ഒരുപോലെ
തൃപ്ര്തി പെടുത്തുന്നവയാണ് അദ്ധേഹത്തിന്റെ ഗാനങ്ങള്‍.
ഗസലിനെ അലൌകികമായ തലത്തിലെക്കുയര്‍ത്തിയ
ആദ്യ ഗായകനാണ് മെഹ്ദി ഹസ്സന്‍. തീവ്രമായ ഏകാന്തതയും
പ്രണയവും വിരഹവും ശ്രോതവിന്നു നല്കുന്നതന്നു
അദ്ദേഹത്തിന്റെ ആലാപന രീതിയുടെ സവിശേഷത.
മേഘമല്‍ഹാര്‍ രാഗത്തിലുള്ള തന്ഹ തന്ഹ മത്
സോചാക്കാര്‍ എന്ന ഗസല്‍ മഴയുടെ രാഗങ്ങളെ തീവ്രമായി
അനുഭവിപ്പിക്കുന്നതാന്നു. ഒരു ഗസല്‍ സംഗീതഞ്ജന്‍
ക്ലാസിക്കല്‍ സംഗീതകാരെന്മാരില്‍ സ്വാധീനം ചെലുത്തുക
എന്ന അപൂര്‍വതയും മെഹ്ദിഹസ്സന് സാധ്യമായിട്ടുണ്ട്.
ക്ലാസിക്കല്‍ സംഗീതജ്ഞരില്‍ ഗസല്‍ പാടാനുള്ള
താല്പര്യമുണ്ടാവുനത് മെഹ്ദി ഹസ്സന്റെ ഗസല്‍
കേട്ടാണ .ഖയാലുകള്‍ പാടുന്ന ഗായകര്‍ ഗസല്‍ പാടുന്നത്
താഴ്ന്ന പ്രവര്‍ത്തിയായി കരുതുന്ന കാലതാന്നു അദ്ദേഹം
ഈ മാറ്റങ്ങള്‍ക്കു തുടക്കമിടുന്നത്.
1927 ല്‍ രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ലുന എന്ന
ഗ്രാമത്തില്‍ ഒരു സംഗീത കുടുംബതിലാന്നു മെഹ്ദിഹസ്സന്റെ
ജനനം.പ്രശസ്ത സംഗീത കുടുംബമായ കലാവന്ത്
കുടുംബത്തിലെ പതിനാറാമത്തെ തലമുറയായിരുന്നു അദ്ദേഹം.
ദ്രുപത് ഗായകനായിരുന്ന പിതാവ് അസീം ഖാനില്‍ നിന്നും
അമ്മാവന്‍ ഇസ്മായില്‍ ഖാനില്‍ നിന്നുമാണ് മെഹ്ദിഹസ്സന്‍
സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ സ്വായതമാകിയത്.
വിഭചനത്തിനു ശേഷംപാകിസ്താനില്‍ എത്തിയ മെഹ്ദിഹസ്സന്റെ
കുടുംബംഒരുപാട്കഷ്ട്ടപാടുകള്‍ അനുഭവിച്ചു. ഉപജീവനത്തിനായി
അദ്ദേഹം ഒരു സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്തു. പിന്നീടു
കാര്‍ മെക്കാനിക് ട്രാക്ടര്‍ മെക്കാനിക് എന്നീ ജോലികള്‍ ചെയ്തു.
ഈ കഷ്ട്ട പ്പാടിനിടയിലും സംഗീതത്തോടുള്ള അഭിനിവേശം
മനസ്സില്‍ കെടാതെ സൂഷിച്ചു.1952ല്‍ പാകിസ്താന്‍ റേഡിയോവില്‍
തുമ്രി പാടാന്‍ അവസരം കിട്ടിയത് അദ്ദേഹത്തിന്നു മികച്ച
തുടക്കമായി.സാവധാനം ഗസലിലേക്ക് ചുവടുമാറ്റി. റേഡിയോവില്‍
കൂടുതല്‍ പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ കിട്ടി.
ബീഗം ആഖ്ത്തര്‍ ഉസ്താദ് ബര്കത് അലി ഖാന്‍ ,
മുക്താര്‍ ബീഗം എന്നിവരായിരുന്നു ഗസലില്‍അന്ന് തിളങ്ങി
നിന്നവര്‍.ഉറുദുകവിതയോടുള്ള അഭിനിവേശവും ആലാപനത്തിലെ
വെത്യസ്ത ശൈലിയും മെഹ്ദിഹസ്സനെ ശ്രേദ്ധെയനാക്കി. ഫൈസ്
അഹമ്മദ് ഫൈസ് ന്റെ 'ഗുലോം മേ രംഗ് ബരേ ' എന്ന ഗസല്‍
പാടിയതിന് ശേഷം അദ്ദേഹം തിരുഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ഫൈസ് മുതല്‍ അഹമ്മദ് ഫരാസ് വരെയുള്ള വരുടെ ഗസലുകള്‍
ജനപ്രീതി നേടാന്‍ മെഹ്ദി ഹസ്സന്‍ടെ ആലാപനം സഹായകരമായി.
Comments
Post a Comment