ഋത്വിക് ഘടക്ക് : ഒരോര്‍മ
എന്റെ അവസാന സിനിമയായ ജൂക്തി താക്കോ ഔര്‍ ഗാപ്പോ ചിത്രീകരിക്കാന്‍ എനിക്ക് ഒരു ഗ്രാമത്തില്‍ പോയി കുറച്ച് ദിവസം താമസിക്കേണ്ടി വന്നു. എനിക്ക് താമസം ഒരുക്കിത്തന്നിരുന്നത് പാവപ്പെട്ട ഒരു കര്‍ഷകര ദമ്പതികളായിരുന്നു. അവര്‍ എനിക്ക് ആഹാരവും മറ്റ് സൗകര്യങ്ങളും ഒരുക്കിത്തന്നു.
ഒരു ദിവസം ഞാന്‍ അവരോട് ചോദിച്ചു. ‘നിങ്ങള്‍ എങ്ങിനെയാണ് ജീവിക്കുന്നത്?.
അവര്‍ പറഞ്ഞു. ‘ അരി ഗോതമ്പ്, ബജ്റ, എന്നിവയൊക്കെ ഞങ്ങള്‍ക്ക് സ്വപ്നം മാത്രം. ഞങ്ങളുടെ ചെറിയ പറമ്പില്‍ കൃഷി ചെയ്ത് കിട്ടുന്നത് മുഴുവന്‍ പത്ത് മൈല്‍ എകലെയുള്ള ചന്തയില്‍ കൊണ്ട് വിറ്റാലേ കടുകെണ്ണ വാങ്ങാനുള്ള പണം കിട്ടൂ. ഞങ്ങള്‍ക്ക് മണ്ണെണ്ണ വാങ്ങാനുള്ള കഴിവില്ല. അത് കൊണ്ട് വീട്ടില്‍ ഒരു വിളക്ക് കത്തിക്കാന്‍ ശേഷിയില്ല. കാട്ടില്‍ നിന്നും വിഷകരമല്ലാത്ത കിഴങ്ങുകള്‍ കൊണ്ട് വന്ന് ഭക്ഷിക്കും. ഭരിക്കുന്നവര്‍ക്ക് രണ്ട് കാര്യങ്ങള്‍ ഞങ്ങളില്‍ നിന്നും എടുത്ത് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ദൈവം തന്ന വായുവും സൂര്യനും. വൈകാതെ അതും ഉണ്ടാവും’.
എനിക്ക് ദുഖം തോന്നി എന്റെ ജനതയുടെ അവസ്ഥ ഇതാണ്. എന്നാല്‍ നാം നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങളോ?.- ഋത്വിക് ഘട്ടക്
ഋത്വിക് ഘട്ടക് ഓര്‍മ്മയായിട്ട് 34 വര്‍ഷം കഴിഞ്ഞു. 1925 നവംബര്‍ നാലിന് ഇപ്പോള്‍ പാകിസ്ഥാനിലുള്ള ധാക്കയിലായിരുന്നു ഘട്ടകിന്റെ ജനനം. ഇന്ത്യാ പാകിസ്ഥാന് വിഭജനത്തെത്തുടര്‍ന്ന് കൊല്‍ക്കൊത്തയിലേക്കു താമസം മാറിയ ഋത്വിക് ഘട്ട് നാടക രംഗത്താണ് ആദ്യം വ്യക്തി മുദ്ര പതിപ്പിച്ചത്. പിന്നീട് സിനിമാരംഗത്തേക്കു വന്നു. മനുഷ്യസ്നേഹത്തിന്റെ വികാര നിര്‍ഭരമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍.
നാഗരിക്, അജാന്ത്രിക്, കോമള്‍ ഗാന്ധാര്‍, സുവര്‍ണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ചു നിന്നു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിന്‍സിപ്പലുമായിരുന്നു അദ്ദേഹം അനേകം യുവപ്രതിഭകള്‍ക്ക് ശിക്ഷണം നല്കി. ബംഗാളില്‍ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും തിരക്കഥ രചിക്കുകയും ചെയ്തു. പദ്മശ്രീ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. 1976 ഫെബ്രുവരി ആറിനായിരുന്നു മരണം.
Comments
Post a Comment