അകം പൊള്ളിക്കുന്ന അനുഭവങ്ങള്‍ / റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട് / പൂനൂര്‍ കെ കരുണാകരന്‍ പുസ്തക നിരൂപണം എഴുത്തുകാരുടെ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ അവ പലവിധത്തിലാണ് നമ്മളെ സ്വാധീനിക്കുക. ചിലത് നമ്മില്‍ നടുക്കവും വേദനയും ഉണ്ടാക്കും. മറ്റുചിലത് ജീവിതത്തിന്റെ അര്‍ഥമില്ലായ്മയെ കുറിച്ച് നമ്മെ ഓര്‍മപ്പെടുത്തും. എന്നാല്‍ നമ്മുടെ ഉള്ളിലെ സ്വാര്‍ഥതയേയും കുടിലതയെയും പുറത്ത് കൊണ്ടുവന്ന് നമ്മെതന്നെ വിചാരണ ചെയ്യുന്ന അനുഭവങ്ങള്‍ അപൂര്‍വമാണ്. അത്തരത്തിലുള്ള അനുഭവങ്ങളുടെ സമാഹാരമാണ് പൂനൂര്‍ കെ കരുണാകരന്റെ 'റായ്ബറേലിയില്‍ നിന്ന് ഒരു സന്ദേശമുണ്ട്' എന്ന പുസ്തകം. കുതിരവട്ടം മനോരോഗാശുപത്രിയിലെ ഭരണവിഭാഗത്തില്‍ ജോലിചെയ്യുമ്പോഴുണ്ടായ ലേഖകന്റെ അനുഭവങ്ങള്‍ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ് ഈ പുസ്തകത്തില്‍. 'ഒരു മനോരോഗാശുപത്രിയിലെ അകകാഴ്ചകള്‍' എന്ന ആദ്യഭാഗത്തില്‍ നമ്മുടെ കാഴ്ചയേയും ബോധത്തേയും ഞെട്ടിപ്പിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് ലേഖകന്‍. 'റായ്ബറേലിയില്‍നിന്ന് ഒരു സന്ദേശമുണ്ട്' എന്ന ആദ്യ ലേഖനത്തില്‍ മനോരോഗം ഭേദമായ രാംരത്തി എന്ന വൃദ്ധ ഗ്രാമത്തലവ...