ബോംബെ ടാകീസ് - 2 മീനാകുമാരി ; സിനിമയിലെ ദുഃഖ പുത്രി ; ജീവിതത്തിലും പക്കീസ എന്ന സിനിമ കണ്ടവരാരും അതിലെ ശാഹിബ്ജാന്‍ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബോളിവുഡ് ലെ ആദ്യത്തെ ദുരന്ത നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീന കുമാരിയായിരുന്നു അത്.പക്കീസ മീന കുമാരിയുടെ അവസാന ചിത്രമായിരുന്നു .സിനിമ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മീന വെള്ളിതിരയോടു യാത്ര പറഞ്ഞിരുന്നു .പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിഷാദ ചിരിയുമായി യൌവനത്തില്‍ ജീവിതത്തോട് വിടപറയുന്ന രണ്ടാമത്തെ നടിയായിരുന്നു മീന കുമാരി .മധുബാലയായിരുന്നു ആദ്യ നടി. 1932 ആഗസ്റ്റ് 1 നു മുംബൈയില്‍ ജനിച്ച മുഹജബീന്‍ ബാനോ വാണ് പിന്നീടു മീന കുമാരി എന്നാ പേരില്‍ അറിയപെട്ടത് .പിതാവ് അലി ബക്ഷ് ഹാര്‍മോണിയം വായിക്കുകയും സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജ് നടിയും നര്‍ത്തകിയും ആയിരുന്ന അമ്മ പ്രഭാവതി ദേവി അലി ബാക്ഷിന്റെ രണ്ടാം ഭാര്യയായിരുന്നു .വിവാഹത്തിന് ശേഷം അവര്‍ ഇഖ്‌ബാല്‍ ബീഗം എന്നാ പേര് സീകരിച്ചു .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അലി ബക്ഷ് ആറാം വയസ്സില്‍ തന്നെ കുട്ടിയായ മുഹജബീനെ നിര്‍ബന്ധി...